ഭ്രമം മുഴുത്ത്
മുഴുത്ത ബിംബങ്ങളായി
ബിംബങ്ങൾക്ക് ത്രയം വന്നു.
ത്രയങ്ങൾ ഓരോന്നായി പിരിഞ്ഞു
ത്രസിച്ച് നിന്നത് പ്രണയമായിരുന്നു.
പ്രണയം ഒഴുകിവിരഹമായി….
വിരഹംതാനെവിരക്തിപൂണ്ടപ്പോൾ
വിരക്തി പ്രതികാരവേഷം ധരിച്ചു..
സമൂഹം അവന് പേരു കൊടുത്തു
“ഭ്രാന്തൻ”…,…..
ഭ്രാന്തമാം ചിന്തക്ക് മനസ്
പകുത്തവൻ.. ഇവൻ ഭ്രാന്തൻ
ആകാരത്തിനവനിഷ്ടം പ്രാകൃതം
പ്രാകൃതത്തിന് കൂട്ടു പകർന്നത്
ചേഷ്ടകൾ….
ആയിരം ചോദ്യങ്ങൾ സ്വയം ചോദിച്ച
ഭ്രാന്തൻ… സമൂഹത്തിന് നേരെചോദ്യങ്ങൾ ആവർത്തിച്ചു.
പക്ഷെ അവന്റെ ചോദ്യങ്ങൾ
ശൂന്യതക്ക് കൂട്ടായി,അവയും
ഭ്രാന്തായി നട്ടം തിരിയുന്നു….
ഉത്തരം കിട്ടാത്ത ചോദ്യം
മടുത്തപ്പോൾ, വാക്കുകൾ
അലർച്ചയായി….
അലർച്ച,…. അസ്തമിച്ചത് കൂർത്ത
പ്പാറക്കല്ലുകളിൽ…..
പാറ ച്ചീളാൽതീർത്ത മുറിപ്പാടിൽ നിന്നും
ഊർന്നു വീഴുന്ന രക്ത്ത്തിനെഅവൻ
ദാഹശമനത്തിന്റെ പാനീയമാക്കി….
ഒടുവിൽ…….
ചങ്ങലയിൽ ബന്ധനസ്ഥനായി
ഒരു മഹാ പ്രണയ ത്യാഗി.,.
ആഹാരത്തോടും, നീഹാരാത്തോടും
വൈരാഗിയായി…..
വെളിച്ചത്തെ വെറുത്തിട്ട്
ഇരുട്ടിനെമാത്രം പ്രണയിക്കുന്ന
ഇവൻ “ഭ്രാന്തൻ”

By ivayana