ആകാശo നോക്കി പറക്കുംകിളികളെ
കണ്ടു കൊതിപൂണ്ടു ഞാനിരുന്നു
ഒരുദിനം ഞാനും പറവയേപ്പോൽ
ചിറകുവിരിച്ചു പറന്നുപൊങ്ങും
കാലങ്ങൾ ഓരോന്നു പോയ്മറഞ്ഞു
കാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.
നാടൊന്നു കാണണം നാട്ടാരെകാണണം
എന്നിലെ മോഹം വളർന്നു വന്നു
കാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്
നാടാകെ ചുറ്റിനടന്നു കണ്ടു
കുട്ടികൾ എന്നെ പിടിക്കുവാനായ്
കുന്നിൻ മുകളിലേയ്ക്കേറിനിന്നു .
കാറ്റെന്നെ ആട്ടിയുലച്ചുപോയി
തുണയാരുമില്ലാതെ ഞാനിരുന്നു.
കുട്ടികൾ എന്നെ പിടിച്ചുമെല്ലെ
വാനിലേയ്ക്കുതിപ്പറത്തിവിട്ടു
ചരടറ്റുപോയൊരുപട്ടം പോലെ ഞാൻ,
തേങ്ങിക്കരഞ്ഞു പറന്നുപൊങ്ങി.

സതിസുധാകരൻ

By ivayana