രചന : മംഗളൻ. എസ്✍
ആതിരയെന്നൊരു പേരുച്ചരിക്കുമ്പോൾ
ആയിരം നാവാണെൻ പൊന്നുമോൾക്ക്
ആ മുഖം കണ്ടാലോ അമ്പിളി മാനത്തെ
ആകാശപ്പാൽക്കുടം പെയ്തപോലെ!
ആ മുഖം വാടിയൊരിക്കലും കണ്ടില്ല
ആ മന്ദഹാസം മറക്കുകില്ല
ആഘോഷമെല്ലാം വെടിഞ്ഞവൾ മാനത്തെ
ആതിര ചൊരിയും അമ്പിളിയായ്!
ആഘോഷമേതും മറന്നെൻ്റെ പൊന്നുമോൾ
ആ സൗഹൃദപ്രഭയേറ്റു നിന്നു..
ആതിരയില്ലാത്തൊരോണത്തിലെൻ്റെമോൾ
ആ സ്നേഹസൗഹൃദം ഓണമാക്കി..
ആരും കൊതിക്കുന്നൊരാമുഖം വാടാതെ
ആകാശത്തമ്പിളിയായ് വന്നെങ്കിൽ..
ആയിരം താരക ശോഭ ചൊരിഞ്ഞവൾ
ആ മന്ദഹാസമോടെ നിന്നെങ്കിൽ..
(എൻ്റെ പൊന്നുമോൾ ധ്യാന മംഗളൻ്റെ ഉറ്റതോഴിയും കുണ്ടറ MGDHS ലെ +2 കോമേഴ്സ് വിഭാഗം രണ്ടാം വർഷ സഹപാഠിയുമായ ആതിരയുടെ ഓർമ്മയ്ക്കായി..)