രചന : എംപി ശ്രീകുമാർ✍
ഓടിക്കിതച്ചു പോം നാളുകളെ
വാടിത്തളർന്നങ്ങു വീഴരുതെ
വാടിത്തളർന്നങ്ങു വീണു പോയാൽ
താങ്ങിപ്പിടിയ്ക്കുവാനാരു കൂടെ
ഓടിക്കിതച്ചങ്ങു പോയിയെന്നാൽ,
നേടും ചിലപ്പോൾ ചില കാര്യങ്ങൾ
താളം മുറുകുമ്പോൾ പൊട്ടിട്ടാതെ
നന്നായതു നേരെ കൊള്ളുവാനായ്
കാലമനുവദിയ്ക്കേണമെങ്കിൽ
വേണം പലതുമതിനൊപ്പമായ്
കാതോർത്തിരിയ്ക്കുക കേൾക്കുനായ്
കാലം പഠിപ്പിയ്ക്കും കാര്യമെല്ലാം
ഒന്നുംചവുട്ടി മെതിച്ചിടാതെ
ഒന്നിന്റെ ശാപവുമേറ്റിടാതെ
നട്ടുനനച്ചു വളർത്തിയെന്നാൽ
നല്ലതൊരു നേരം വന്നുചേരാം
നേടുവാൻ നെട്ടോട്ട മോടിയിട്ടും
നേടിയ ശൂന്യത കാട്ടുവാനായ്
കൈകൾ പുറത്തേയ്ക്കിട്ടന്ത്യയാത്ര
കാട്ടേണമേവരേമെന്നു ചൊല്ലി
കാലഗതിയിൽ കടന്നു പോയി
ലോകമറിയുന്നലക്സാണ്ടറും.
ഓടിക്കിതച്ചു പോം നാളുകളെ
വാടിതളർന്നങ്ങു വീഴരുതെ
വാടിത്തളർന്നങ്ങു വീണു പോയാൽ
താങ്ങിപ്പിടിയ്ക്കുവാനാരു കൂടെ !
