രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍
നരവന്നമനസ്സിന്
നുരയ്ക്കുന്ന മോഹങ്ങൾ
വർണ്ണങ്ങൾ പകർന്നു
മോഹങ്ങൾ തുരുതുരെ
പ്രസവിച്ചു കൊണ്ടിരുന്നു
ദിവസം തികയാതെ
ഓരോന്നും മൃതിയടഞ്ഞു
ഒന്നു മാത്രം ശേഷിച്ചു
അതിന് ഞാനൊരു പേരു
കണ്ടെത്തി” നിരാശ”
നിരാശയെ ഞാനെന്റെ
നരവീണ മനസ്സിന്റെ
തൊട്ടിലിൽ കിടത്തി..
ഒരിക്കലും ഉറക്കം വരാത്ത
നിരാശ വാകീറികരയുമ്പോൾ
എന്റെകൈവശം താരാട്ടുവാൻ
ഈണമില്ലാത്തയിന്നലകളും
ശബ്ദമറ്റ്പോയവിഹ്വലതകളും
കണ്ണീരിന്റെയുപ്പും മാത്രം…..
പോയ കാലത്തിലെനല്ലയോർ-
മ്മകളൊക്കെയും നര വീണ്
കൊഴിഞ്ഞു കൊണ്ടിരുന്നു….,..
നാളെ നരയ്ക്കാത്തപുതിയത്
കിളിർക്കുവാനായി.. വിധിയുടെ
ഔഷധ കൂട്ടിനായ്കാത്തിരിക്കാം….