കണ്ണനെ കണ്ടുവോ….? നീ
കളിക്കൂട്ടുകാരി….
കളി പറയാതെ
ഒന്നു ചൊല്ലൂ…..
കള്ളനാണെന്നോ
പറഞ്ഞു പോയി ഞാൻ
പരിഭവമാലെ
മറഞ്ഞു നിൽപ്പൂ…
കണ്ണനെ കണ്ടുവോ…. നീ
കളിക്കൂട്ടുകാരി….
കളി പറയാതെ
ഒന്നു ചൊല്ലൂ…..
കാളിന്ദിക്കരയിലും
നടന്നു പിന്നെ ഞാൻ
കാലികൾക്കിടയിലും
തിരഞ്ഞുവല്ലോ….
ഗോപികമാരവർ
വെണ്ണയൊളിപ്പിച്ച
ഉറികൾക്കിടയിലും
നോക്കിയല്ലോ…..!
ഈ വൃന്ദാവനികയിൽ
എവിടെയുമില്ലല്ലോ
ഇന്നു ഞാൻ തേടിടു-
മെന്റെ കണ്ണൻ….
ഒന്നാ തിരുമുഖം
കണ്ടീടുമെങ്കിൽ ഞാൻ
ഇന്നാ കുറുമ്പന്റെ
കളിയായ് കൂടാം….

By ivayana