രചന : അൽഫോൻസാ മാർഗരറ്റ് ✍
മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്
കണ്ണനെകാണാൻ ഞാൻ വന്ന നേരം….
സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻ
മതിമറന്നങ്ങനെ നിന്നുപോയി.
ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽ
കണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….
ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്
അമ്പാടിമുറ്റമോ ശ്രീകോവിലോ
പൈക്കിടാവില്ല; ഗോപാലരില്ല
ഗോപികമാരും പാൽകുടവുമില്ല….
പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെ
നോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം…..
എന്തിനെൻ കണ്ണാ പരിഭവമെനോടു
പാൽവെണ്ണയില്ലാഞ്ഞോ പഴം നുറുക്കില്ലാഞ്ഞോ
കദനവും കണ്ണീരും പൊതിഞ്ഞൊരവിൽപ്പൊതി
മാത്രം ഞാൻ കൈയ്യിൽ കരുതിയുള്ളു…..
മഞ്ചാടിമണിക…
