രചന : അനിഷ് നായർ ✍
തമ്മിൽ ഭേദം നോക്കി
തിരഞ്ഞെടുത്ത
നല്ലൊരു മുഖച്ചിത്രം
ഇടംവലം നോക്കാതെ
പഴത്തോട് ഉരിഞ്ഞങ്ങു
കുത്തിക്കയറ്റി!
വിശേഷണങ്ങൾ കൃത്യം പകർത്തിയൊട്ടിച്ചു.
നാടിനൊത്ത് ഓടി
പന്നഗ മദ്ധ്യം
പകുത്തു തിന്നവരിൽ
വയറിളക്കം പടം പൊഴിച്ചു!
എന്നാലുമിളക്കമില്ല,
ട്രെൻഡിനൊപ്പം ഞാനും!
മുഖപുസ്തകത്തിൽ
കടുംകെട്ടു കെട്ടി
ഇഷ്ടപ്പെടുന്നവരെക്കാത്ത്
മെല്ലെ വലയുടെ മൂലക്കിരുന്നു:
“പ്പൊ ദാണല്ലോ ട്രെൻ്റ്.
ന്നാ ഞാനും ന്നു കര്തി”
ഇഷ്ടമില്ലെങ്കിലും പലരും
മൂക്കുപൊത്തി
വന്നെത്തി നോക്കി –
ക്കള്ളയിഷ്ടം നടിച്ചു.
അതിൽ മലർന്നു
കിടന്നു കെെകാലിട്ടടിച്ച്
എന്നിലെ കുഞ്ഞ്
ചിരിച്ചുറക്കം വരിച്ചു!
✍️
