മനസ്സിന്റെ കണ്ണാടി
മുഖമാണെന്നാൽ
മുഖത്തിന്റെയഴക്
കണ്ണിണകളാകും
മനസ്സിലെകനലുകൾ
എരിഞ്ഞുമെരിയാതെയും
പുകഞ്ഞുംപുകയാതെയും
വാതകമായ് കെട്ടികിടക്കെ
കണ്ണിലീറനായ്പൊഴിയുമീ
കണങ്ങളൊക്കെയുമൊരു
വാതക ചോർച്ചയായ്മാറവെ
ചോർച്ചക്ക്കാരണം തേടുക…
സ്നേഹത്തിന്റെകുറവുകൾ
മനസ്സിൽ തുരുമ്പായിമാറിയാ
തുരുമ്പുകളതിവേഗംകറുത്ത
വടുക്കളായ്പരിണമിക്കുമ്പോൾ
ഭാവിയിലത് വാതകചോർച്ചകൾ
വേഗത്തിൽകണ്ണീരായൊലിച്ചിടും
പുതിയലോകത്ത് പരുക്ഷമാം
വാക്കുകൾ തീർക്കുമീതുരുമ്പിനെ
മനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻ
അൻപാകുന്നയുളിയും,തലോടലു
കളാകുമീയെമരിേപേപ്പറുമല്പം
ചേർത്ത്നിർത്തലുമുണ്ടെങ്കിൽ
കണ്ണീർവാതകംചോരാതെ
പ്രകാശപൂരിതമാകിലും……..

By ivayana