1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.
ഡേവിഡ് ഫിലിപ്പ് വെറ്റർ
ജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് കൂടാരത്തിനുള്ളിലാക്കി (Sterile Bubble).
കാരണം അവൻ ജനിച്ചത് Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ് ജനിച്ചത്.
അതായത് അവന് സാധാരണ ആളുകളെ പോലെ പ്രതിരോധശേഷി ഒട്ടും തന്നെ ഇല്ലായിരുന്നു പുറത്തുനിന്നുള്ള ഒരു അണുബാധ പോലും അവന്റെ മരണകാരണമാകുമായിരുന്നു.
അതുകൊണ്ടുതന്നെ അവന്റെ ജീവിതം ആ കുമിളകൾക്കുള്ളിൽ മാത്രമായിരുന്നു.
ആ കുമിളകൾക്കുള്ളിൽ നിന്നുമാണ് അവൻ ഈ ലോകത്തെ കണ്ടത്.
ഭക്ഷണം വെള്ളം കളിപ്പാട്ടങ്ങൾ എല്ലാം അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അവന് കൊടുത്തിരുന്നത്
അതിനേക്കാൾ ഏറെ വിഷമം ഉണ്ടാക്കിയത് അവന്റെ അമ്മയ്ക്കൊ അച്ഛനോ സഹോദരിക്ക് പോലും അവനെ ഒന്ന് നേരിട്ട് തൊടാനോ ചേർത്ത് പിടിക്കാനോ കഴിഞ്ഞിരുന്നില്ല എന്നതാണ് .
ആ കുഞ്ഞ് ഒന്ന് കരഞ്ഞാൽ പോലും ഒന്ന് ചേർത്ത് പിടിച്ച് അവനെ സ്നേഹിക്കാനോ അവന് ആശ്വാസം നൽകാനോ ആർക്കും കഴിഞ്ഞിരുന്നില്ല.
അവന് സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിട്ടും അവൻ ഒരു ഒറ്റപ്പെട്ട ലോകത്ത് തനിച്ചിരിക്കേണ്ടി വന്നു.
ഡേവിഡിന്റെ ബാല്യം കളികളും സ്നേഹവും വേണമെന്നാഗ്രഹിച്ചിരുന്നെങ്കിലും, അവനു ഉണ്ടായിരുന്നത് ഒരു ബബിൾക്കുള്ളിലെ ഏകാന്ത ജീവിതം മാത്രം.
ഡേവിഡ് അതീവ ബുദ്ധിമാനും കൗതുകമുള്ള കുട്ടിയുമായിരുന്നു.
അവൻ വളർന്നു വലുതാകുംതോറും സാധാരണ കുട്ടികളെപ്പോലെ അവനു ആകാശത്ത് പറക്കണം, സുഹൃത്തുക്കളോടൊപ്പം പുറത്തു കളിക്കണം എന്നൊക്കെ ഭയകര ആഗ്രഹങ്ങളായിരുന്നു.
അതിനുവേണ്ടി ആ കുഞ്ഞുമനസ്സ് ഒരുപാട് ആഗ്രഹിക്കുകയും വാശിപിടിച്ചു കരയുകയും ചെയ്തിരുന്നു പക്ഷേ എന്ത് പ്രയോജനം ഉണ്ടാകാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു തീർക്കുക എന്നല്ലാതെ മറ്റൊന്നും സംഭവികില്ലലോ.
ആ കുഞ്ഞിന്റെ ജീവിതം അവന്റെ അച്ഛനും അമ്മയും സഹോദരിയും പോലെ ആ ദേശക്കാർക്കും ഒരു വേദന തന്നെയായിരുന്നു .
ആ വേദനയ്ക്ക് ഒരു താത്കാലിക പരിഹാരമായി NASA അവന് ഒരു “സ്പേസ് suit” പോലുള്ള പ്രത്യേക വസ്ത്രം നിർമ്മിച്ചു കൊടുത്തു.
അങ്ങനെ അവനു ഇടയ്ക്കൊക്കെ പുറത്തുപോയി നടക്കാൻ കഴിഞ്ഞു. അത് അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
അവന്റെ ജീവിതം അങ്ങനെ 12 വർഷം തുടർന്നു.
വർഷങ്ങൾക്കിപ്പുറം, ഡേവിഡിന്റെ രോഗത്തിന് ഒരു ചികിത്സ കണ്ടെത്താൻ ഡോക്ടർമാർ ശ്രമിച്ചു.
അങ്ങനെ അവർ ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant) നടത്താൻ തീരുമാനിച്ചു.
അവന്റെ സഹോദരിയുടെ മജ്ജ ഡേവിഡിന് അനുയോജ്യമായിരുന്നു. എല്ലാം ശരിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
പക്ഷേ, നിർഭാഗ്യവശാൽ, ശസ്ത്രക്രിയക്ക് ശേഷം അവന്റെ ശരീരത്തിൽ അണുബാധയുണ്ടായി. ഒടുവിൽ, 1984-ൽ ആ കുഞ്ഞു ജീവൻ ഈ ലോകത്തോട് വിട പറഞ്ഞു. (September 21, 1971 – February 22, 1984)
(Cause of death Lymphoma; complications from SCID, after an unsuccessful bone marrow transplant)
ഡേവിഡിന്റെ മരണം ലോകത്തിന് ഒരു വലിയ പാഠമായിരുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് അത് ഒരു പുതിയ വഴി തുറന്നു. ഒരുപാട് വേദനിച്ചെങ്കിലും, അവന്റെ ജീവിതം വൈദ്യശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകി. പുറംലോകം കാണാതെ, ആരുടെയെങ്കിലും സ്പർശനം അറിയാതെ, ആ കുഞ്ഞു മനസ്സ് അനുഭവിച്ച വേദനകൾക്ക് മുന്നിൽ നമ്മുടെ ഹൃദയം ഒരു നിമിഷം നിശ്ചലമാകും. ഡേവിഡ് ഫിലിപ്പ് വെറ്റർ എന്ന ‘ബബിൾ ബോയ്’ ഒരു ദുരന്തകഥയുടെ നായകനാണെങ്കിലും, അവന്റെ ജീവിതം സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി ഇന്നും നമ്മുടെ ഓർമ്മകളിലുണ്ട്.
ഈയൊരു ജീവിതത്തെ ആസ്പദമാക്കി The Boy in the Plastic Bubble (1976) എന്നൊരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

By ivayana