രചന : സി. മുരളീധരൻ ✍️
ശൈശവം ബാല്യ കൗമാരം യുവത്വവും
ആശയും വാശിയും മറ്റുമായി പോം
അധികാരമില്ലാതെ ആലംബമില്ലാതെ
ശേഷിക്കും വൃദ്ധ രായെല്ലാവരും
കടവും കടപ്പാടും
ബാക്കിവെച്ചല്ലയോ
പടികടന്നൊരു ദിനം പോയിടുന്നു
അതിനിടയ്ക്കെന്തൊക്കെ കാണുന്നു കേൾക്കുന്നു
ഗതിയും ഗതികേടും വന്നിടുന്നു
നന്മയും സ്നേഹവും നൽകിയ ജീവിതം
വെണ്മയായോർമ്മയിൽ വന്നുപോകാം
വെറുതെ വെറുപ്പും പകയും ചതിയുമായി
വറുതിയും നൽകി തിരിച്ചുപോയാൽ
തലമുറകൾക്കത് ശാപമായി പാപമായി
ചിരകാലംവേദനമാത്രമേകും
അല്പനാൾ ഒന്നിച്ചുകൂടി അകലുന്ന
കല്പന മാത്രമേ മാർത്യനുള്ളൂ
ജീവിത ചക്രം ചലിക്കയാണങ്ങിനെ
ഭാവിയും ഭൂതവും നോക്കിടാതെ
ഇന്നെങ്കിൽ ഇന്നല്പം സ്‌നേഹിച്ചിരിക്കുകിൽ
എന്നുമതോർമ്മയിൽ തങ്ങിനിൽക്കും!
🙏🏻

