മനുഷ്യന്റെ ഇന്നത്തെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന വരികളിലൂടെ ഒന്ന് കണ്ണോടിക്കുമല്ലോ..

ഭ്രാന്തമീ ലോകത്ത് ഭ്രാന്തരാണെങ്ങുമെൻ
ചുറ്റിലും കാണു ന്നു ഭ്രാന്ത് ,
ഭൂമിയിൽ മണ്ണിനും വിണ്ണിനും ഭ്രാന്ത് .
ഏരിയും നെരിപ്പോടിൽ ആളിപടർന്നെങ്ങും
ഉയരുന്ന സ്വാർത്ഥമാം അഗ്നി നാളങ്ങളിൽ
ഉരുകുന്ന മനസിൻ്റെ ഭ്രാന്ത് .
മിത്രങ്ങളായിട്ടു കെട്ടിപിടിച്ചുണ്ടുറങ്ങി കഴിഞ്ഞവർ
ശത്രുക്കളായിട്ടു മാറി പരസ്പരം വെട്ടിയും കുത്തിയും
കൊന്നൊടുക്കീടുന്ന ഭ്രാന്ത്. .
വീടും കുടികളും തീയെരിച്ചഗ്നിയിൽ
ആളുന്ന കണ്ടട്ടഹാസം മുഴക്കുന്ന
കാപാലികൻറെയാ ഭ്രാന്തു .
.
ചെഞ്ചോര ചീറ്റി തെറിക്കും കബന്ധങ്ങൾ
എങ്ങും ചിതറി കിടക്കുന്ന കണ്ടാർത്തു
പൊട്ടിച്ചിരിക്കുന്ന ഭ്രാന്ത് . …
അസുര ജന്മങ്ങളായ് നരകം തുറന്നെത്തി
വെറി പൂണ്ടു ഭോഗത്തി നിര തേടി അലയുന്ന ,
നരക ജന്മത്തിൻറെ ഭ്രാന്ത് .
.
അധമ ജന്മങ്ങൾക്കു മകളില്ല
പെങ്ങളില്ല അമ്മയില്ലവരെയാ
വെറി പൂണ്ട കാമത്തി നിരകളാക്കീടുന്ന, ഭ്രാന്ത് .
ജന്മം കൊടുത്തതാം ഗർഭ പാത്രങ്ങളെ
കരുണ കാട്ടാതെയാ കൊടുവാളു കൊണ്ടാഞ്ഞു വെട്ടി
പിളർക്കുന്ന ഭ്രാന്ത് ., …
കാണാമറയത്തി രിക്കുന്നൊരീശ്വരൻ ,
കാണാൻ അറപ്പാലെ കണ്ണടച്ചീടുന്ന
ജാതി മത വർഗ്ഗീയ ഭ്രാന്ത് . . .
ജാതി മത വർഗ്ഗീയ ഭ്രാന്തിനെ
ഭക്ഷിച്ചു പേടിച്ചോടുന്ന
ഭ്രാന്തരെ വീണ്ടും മുഴുഭ്രാന്തരാക്കുന്ന
സ്വാർത്ഥമാം രാഷ്ട്രീയ ഭ്രാന്തു .
ലഹരി നുരയുന്നതാം വിദ്യാലയ ങ്ങളിൽ
വിദ്യാർത്ഥികൾക്കാകെ ഭ്രാന്ത് രാഷ്ട്രീയ ,
ലഹരിയിൽ മുടിയുന്ന ഭ്രാന്ത് അധികാര മോഹത്തി –
നറുതിയില്ലാത്തതാം ഭ്രാന്ത് .
ധനമോഹ മതിരു വിട്ട് –
ആർത്തിയായ് മാറുന്ന ഭ്രാന്ത് . .
ഭ്രാന്തെടുത്തോടുന്ന ഭ്രാന്തിനെ പൂട്ടുന്ന
ചങ്ങല കണ്ണി ക്കു ഭ്രാന്തു .
ഭ്രാന്തമാണീ ലോകമെല്ലാം.
ഭ്രാന്തിനും ഭ്രാന്തുള്ള ലോകം.

ഉള്ളാട്ടിൽ ജോൺ

By ivayana

Leave a Reply

Your email address will not be published. Required fields are marked *