തൊടിയിലെ പെണ്ണൊരു തൊട്ടാവാടി,യിവൾ
പുഞ്ചിരിച്ചീടുമ്പോളെന്തഴക്!
ഇടനെഞ്ചിൻ താളത്തിലകലാത്ത നോവുണ്ടോ,
മിഴിയെന്തേ കൂമ്പുന്നു, ചൊല്ലിടാമോ?
സ്നേഹത്തോടെൻ വിരൽ നിന്നെ തലോടുമ്പോ-
ളിത്ര ചൊടിയ്ക്കുന്നതെന്തിനാവോ?
കാഴ്ച്ചയിലേറെ മനോഹരിയെങ്കിലും
മുള്ളു പുതച്ചു നീ നിൽക്കയല്ലോ!
മധുരിതമാകും കിനാവുകളൊക്കെയും
ആ മയിൽപ്പീലിയിൽ മൂടിവെച്ചോ?
ഇല്ല പരിമളമൊട്ടുമെന്നാകിലും
മലരുകളെത്രമേൽ മോഹനങ്ങൾ!
അറിയാതെയാരാനും തൊട്ടുപോയെന്നാകി-
ലാകെ പിണങ്ങിയപോലെയാവും.
മൃദുലയാണെങ്കിലും സുന്ദരി നീ,മണ്ണി-
ലോഷധിയാണെന്നറിഞ്ഞിടുന്നോൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *