നിറവോടെ പെയ്യുന്ന
തുലാവർഷ മഴയിൽ
ഇടിമിന്നലകമ്പടികൂടി
മഴ തോർന്നു മണ്ണും
മനസ്സും നിറഞ്ഞു
മതികല പോലെ തെളിഞ്ഞു വാനം
പടി കടന്നെത്തുന്ന
പരിമളത്തിന്റെ
അകതാരിലാനന്ദം നിറഞ്ഞു !
പലകുറി കേൾക്കുന്ന
പാട്ടിന്റെ ശീലുകൾ
തിരയടിച്ചങ്ങനെ വന്നു
അനുപമ ശോഭയിൽ
വിരിയുന്ന ഭാവങ്ങൾ
നെയ്യാമ്പൽപൂക്കൾ പോലിളകി !
തിരനോട്ടമാടുന്ന
വർണ്ണങ്ങളേതോ
അനുരാഗകീർത്തനം പാടി
ഇടയ്ക്കിടെ തുടിക്കുന്ന
ഇടയ്ക്കപോൽ മനമാ
സോപാനഗീതത്തിലലിഞ്ഞു.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *