രചന : മോഹനൻ താഴത്തേതീൽ അ കത്തേത്തറ.✍.
വാളൊന്നും വേണ്ടല്ലോ
വടിയൊന്നും വേണ്ടല്ലോ
വാക്കൊന്നു മാത്രം മതി
വിപ്ലവം നയിക്കുവാൻ
വാക്കൊന്നു മാത്രം മതി
ഞാനെന്നുംപറയേണ്ട
നീയെന്നും പറയേണ്ട
നമ്മളൊന്നായിമാറാം
വിപ്ലവം ജയിക്കാൻ
നമ്മളൊന്നായിമാറാം
കാലം തിരയുക വേണ്ട
കോലം പറയുക വേണ്ട
കാവലാളായിടേണം
വിപ്ലവം വളരാൻ
കാവലാളായി മാറാം
നാലാളു പറയുമ്പോൾ
നാടതേറ്റു പറയുക
നാലാളു മതിയാണല്ലോ
വിപ്ലവം ജയിക്കാൻ
നാലാളുമതിയാണല്ലോ
എനിക്കല്ല നേട്ടങ്ങൾ
നിനക്കല്ല കോട്ടങ്ങൾ
നാടൊന്നിച്ചു മുന്നേറണം
വിപ്ലവം ജയിക്കാൻ
നാമൊന്നിച്ചൂ മുന്നേറണം
ഞാനൊഴുക്കും ചോരയും
നീയൊഴുക്കും ചോരയും
ചക്രവാളം ചുവപ്പിക്കുന്നു
നളെ വീണ്ടും വീണ്ടും
ചക്രവാളം ചുവപ്പിക്കട്ടെ
ഞാനെഴുതും വരിയിലും
ഞാൻ പാടും പാട്ടിലും
ചക്രവാളം ഗർജ്ജീക്കണം
കൂടെ മിന്നണം തീപ്പൊരികൾ
ഇന്നെന്റെ താളുകളിൽ
കുറിക്കുന്ന അക്ഷരങ്ങൾ
നാളെ തീജ്വാലയായി
പടരുന്നതാണ് വിപ്ലവം
എങ്ങും ചുവക്കുന്നതാണ് വിപ്ലവം
താഴെയെങ്ങും നോക്കുക
പട്ടിണിയില്ലാതാക്കുക
നാളെയുടെ മാറ്റൊലിയാക്കുക
അതാകണം എന്നും വിപ്ലവം.

