കടലും കോട്ടയും കെട്ടി പുണർന്നു
കഥ പറയും നാട്,..കളരിത്തറകൾ
തിരി നീട്ടും നാട്,തിറയാടും നാട്,
ചന്ദ്ര ഗിരിയുടെ ചന്ദ്ര താരങ്ങൾ ചന്ദനം
ചാർത്തിയ നാട്,കോസർകോടെന്ന നാട്.
കണ്ണെന്റെ ഊരെന്ന് പെരുമയാർന്ന നാട്
തെയ്യങ്ങൾ തുള്ളി തുളുമ്പുന്ന നാട്
കളിയാട്ടം കളിയാടിയ മുത്തപ്പനാട്
കയ്യൂരും കരിള്ളൂരും കരൾ നിറയും നാട്.
സമര വീര്യങ്ങൾ മണ്ണിലേഴുതിയ കണ്ണൂർ നാട്.
സാമൂതിരി സാമാന്ത ചിന്തകൾ സർഗ്ഗ
സമ ഭാവനയാൽ മണ്ണിലേഴുതിയ നാട്
രുചികളുടെപുത്തൻ പെരുമയിൽ ലോക
വിഭവങ്ങളാൽ വിരുന്നൊരുക്കണ നാട്
കോരിത്തരിക്കും കോഴിക്കോടെന്ന നാട്
.
തിരുന്നാവായ ആത്മബലിപകരും നാട്
ചുരങ്ങളുള്ളൊരു നാട്,ചുണയുള്ളോരു
ബാണാസുരൻ വാണരുളിയ നാട്
നൂൽ മഴകളും കോടമഞ്ഞും കബിനിയുടെ
മാറിൽ താളം തുള്ളണ നാട് വയനാട്.
ചൂണ്ടപ്പനയുടെ നാട് നെല്ലറയുടെനാട്
കല്‌പ്പാത്തി രഥോത്സവത്തിൽ കലകൾ
കണ്ണഞ്ചും കനകാഗികൾ മയൂര നൃത്തം
വെക്കണനാട് പാലയ്ക്കമോതിര മണിഞ്ഞ
ചേലോത്തൊരു നാട് പാലക്കാട് നാട്.
മതങ്ങളേറെ മാനവഹൃദയംതുറന്ന നാട്
മാമങ്കം കേളിയാടിയ നാട് തിരുന്നാവായ
തിരുച്ചൊല്ലിൽ തിരുമുൽ കാഴ്ചയൊരുക്കിയ
നിളയുടെ പുളിനങ്ങൾ പൂത്തിരികത്തും
മലയാളപ്പെരുമയുണർത്തിയ മലപ്പുറംനാട്.
പഞ്ചവർണ്ണ കുട നീട്ടി പഞ്ചാരി മേളം കൊട്ടി
സഞ്ചാരിപ്രിയങ്ങൾക്ക് ഗജവീരന്മാർ
പൂരമുണർത്തണ നാട് കലയുടെ നാട്
പള്ളികളുടെ നാട് പല്ലവ കോലത്തിരി നാട്
കഥകളി നാട് തൃശ്ശിവപേരൂർ നാട്.
കപ്പലുകൾ കഥപറയും നാട് മുസരീസ് നാട്
ലോകത്തിനാകവെ ചേലൊത്തൊരുനാട്
പഴമയും പുതുമയും ഒത്തുചേർന്ന നാട്
പകലുകൾ മാറി മറയുമ്പോൾ ലോകം
കീഴടക്കും പരിപാവന കൊച്ചിയെന്ന നാട്.
ആകെ പുഴയുള്ളനാട് ആരും കൊതിക്കും
പാലങ്ങളേറെയുള്ളോരു നാട് പുന്നമടയുടെ,
വള്ളം കളിയുടെ നാട്, കരിമീൻ തുള്ളണനാട്,
കുട്ടനാടിൻ വയലേലകൾ വാരിപുണരണ
നാട് നെഞ്ചോരം കൂടെ നടന്നു കണ്ണൊരം
കാഴ്ചയൊരുക്കണ ആലപ്പുഴ നാട്.
കടലും കായലും കെട്ടിപുണരും നാട്
മത്സ്യസമ്പത്തുകൾ മാനവഹൃത്തിൽ
രുചി നിറക്കുംനാട്കെട്ടുകാളകൾ നിരനിരയായി
കലകൾ കര വിരുതിൽ മുട്ടിടണർത്തും നാട്
അഷ്ടമുടിയുടെ അഷ്ടയ്ശ്വര്യങ്ങൾ
തെളിനീരിൽ കുളിരുപകരും കൊല്ലം നാട്.
ജപമാലകൾ ഭക്തിടണർത്തും
ശരണം വിളിയുടെനാട് കവിതകളുടെ നാട്
കാള കുളമ്പടിയാൽ വയലേലകളിൽ മത്സര
മുണർത്തും നാട്കണ്ണാടി കരവിരുതുകൾ ലോകം
നോക്കും നാട്,..ആറന്മുള പള്ളിയോടങ്ങൾ
ആരതിയുഴിയും നാട്.
അക്ഷരശ്രുതിചേർത്തു അക്ഷയപാത്രമാ നാട്
വിശ്രുത ഭാവങ്ങൾ സാക്ഷരമെഴുതിയനാട്
പുഴകളും മലകളും പൂമ്പാറ്റകളുംപൂക്കള-
മെഴുതുംപൂത്തുമ്പി പൂവാലൻ കിളികൾ
ചേക്കേറുന്നൊരു കുമരകം കുളിരുള്ളൊരു
കോട്ടയം നാട് കോടമഞ്ഞു പൊതിഞ്ഞ നാട്.
സുഗന്ധവ്യജ്ഞന ശ്രുതിയിലോഴുകും പെരുമയാർന്നനാട്
തേയിലയുടെ നാട് തേനഞ്ചുംനാട്കോടമഞ്ഞിൻ കോടിയുടുത്തു
കോരിത്തരിക്കണനാട് മിടുക്കുള്ളോരു നാട്
അരുവികൾ അരഞ്ഞാണമിട്ട് അകതാർ കുളിരും
ഇടുക്കിയെന്ന മിടുക്കി നാട്.
കനകങ്ങൾ പൂത്തിരികത്തണ നാട്
കതിരോലപായവിരിച്ചു കതിരാടും നാട്
ശ്രീ പത്മനാഭൻ വാണരുളുന്ന നാട്
കടലുകൾ കഥ പറയും നാട്,വിനോദ വിശ്വ
സംസ്ക്കാരംവാനിലുയർത്തുംനാട്
കലയുള്ളോരു നാട് കനിവുള്ളോരു നാട്
കേരളത്തിനാകാവെ പൊങ്കണിവെച്ചൊരു നാട്
അനന്തപുരിയാ നാട് അഴകുള്ളൊരു നാട്..

By ivayana

Leave a Reply

Your email address will not be published. Required fields are marked *