രചന : രാജു വിജയൻ ✍
കോരിച്ചൊരിയുന്ന
മഴയത്തുമെന്നിലെ
പ്രണയപ്പൂ പകരുന്ന
പെൺകിടാവേ….
പൂത്തു, വിടർന്നു നീ
മനമാകെ നിറയവേ..
മിഴികൾ തുളുമ്പു-
ന്നതാർക്കു വേണ്ടി…!?
നിൻ മിഴികൾ തുളുമ്പു-
ന്നതാർക്കു വേണ്ടി…?
ഒന്നുമോർക്കേണ്ട നീ
എന്നെക്കുറിച്ചൊന്നും
ഈ ഇരുളിമയെന്നോ
രസിച്ചവൻ ഞാൻ…!
ഇനിയൊരു വെട്ടമായ്
ആരെയും കാക്കാതെ,
ഉഷ്ണത്തുരുത്തിലി-
ന്നേകനല്ലോ… ഞാനീ
ഉഷ്ണത്തുരുത്തി-
ലിന്നേകനല്ലോ….!
മഴ മെല്ലെയായിടും
പൂക്കൾ കൊഴിഞ്ഞിടും
നീയുമന്നത്തെപ്പോൽ
യാത്രയാകും….!
പിന്നെയും വഴികളിൽ
ഞാൻ തനിച്ചായിടും…
ഈ മഴപോലെ
ഞാനുമൊരോർമ്മയാകും…
ഈ മഴപോലെ
ഞാനുമൊരോർമ്മയാകും….
