ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ നിർമ്മാണത്തിന്റെ ആരംഭഘട്ടം ആകുന്നതോടൊപ്പം, ശ്രീ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയും ശ്രീ ദിവാകരൻ നമ്പൂതിരിയും (ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തി) നൽകുന്ന ദിവ്യാനുഗ്രഹപരമായ മാർഗനിർദ്ദേശത്തിൽ നടത്തപ്പെടുന്നതുമാണ്.

📅 തീയതി: 05 ഡിസംബർ 2025

📍 സ്ഥലം: കരിമ്കുന്നം, തൊടുപുഴ (സമീപം)

ഈ അപൂർവ്വ ദൈവിക പ്രവർത്തിയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും സമൂഹത്തിന്റെ ഒരു ചരിത്ര നിമിഷത്തിൽ പങ്കുചേരുന്നതിനും നിങ്ങളുടെ സാന്നിധ്യം ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സാന്നിധ്യം എല്ലാവർക്കും വലിയ അനുഗ്രഹവും പിന്തുണയും ആയിരിക്കും.

മരം വെട്ടിയതിന് ശേഷം ഇത് ബന്ധപ്പെട്ട പൂജകൾക്കായി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ഏകദേശം മൂന്ന് മാസം മരം ശുദ്ധീകരണത്തിനായി വിധേയമാക്കിയതിനുശേഷം കപ്പൽ മാർഗം അമേരിക്കയിലേക്ക് അയക്കുന്നതാണ്.

തേക്ക് മരം വെട്ടുന്നതിനുമുമ്പ് ആവശ്യമായ അനുമതിയും അനുഗ്രഹവും തേടി 28-11-2025ന് നടത്തിയ ചടങ്ങിന്റെ ദൃശ്യങ്ങളാണിവ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞 രാമദാസ് കണ്ടത്ത്: (925) 487-2008

📞 അജിത് നായർ: (832) 713-1710

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഹ്യൂസ്റ്റൺ ന്റെ പേരിൽ മറ്റ് ഭക്തരെയും ഈ പുണ്യചടങ്ങിലേക്ക് ക്ഷണിക്കുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *