ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നിങ്ങൾ എപ്പോഴെങ്കിലും സ്നേഹം
കൊതിക്കുന്ന ഒരുവളുടെ
ഇടനെഞ്ചിൽ
അടയാളമായിട്ടുണ്ടോ…?
ദിവാസ്വപ്നങ്ങളിൽ
മാത്രം ജീവിതം
കണ്ടാശിച്ചവളുടെ
ശബ്‌ദത്തിനു
കാതോർത്തിട്ടുണ്ടോ….?
അവളുടെ കവിതകളുടെ വരിയോ
താളമോ, രാഗമോ
ആയിട്ടുണ്ടോ….?
പറഞ്ഞും
പങ്കു വെച്ചും
മതി വരാത്ത
ഒരുവളുടെ
പ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?
പരിസരം മറന്നു നിങ്ങളിൽ
മാത്രം ഭ്രമിച്ചവളുടെ
കാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?
എങ്കിൽ നിങ്ങൾ..*
ആഴമറിയാത്തൊരു
ജലാശയത്തിൽ
അകപ്പെട്ടു പോയിരിക്കുന്നു…!
നിങ്ങൾക്ക് ഒരിക്കലും
മോചനമില്ലാത്തൊരു
പ്രണയച്ചുഴിയിൽ
അകപ്പെട്ടു പോയിരിക്കുന്നു..!!

By ivayana