രചന : റഹീം പുഴയോരത്ത് ✍
തുല്യതയാണ്
ജീവനറ്റു പോയവരോടെന്നും.
ജീവിച്ചിരിക്കുന്നവരിലേറയും.
സത്യത്തിൽ സമമല്ലാതെ പോവുന്നതിവിടം
ചത്ത പോലുള്ളപേക്കോലങ്ങൾ.
ഉള്ളിലെരിയുന്നപോൽ
കനൽ സ്ഫുരണങ്ങൾ
നെഞ്ചിലൊതുക്കി
പുറമെ ചിരിപൊഴിക്കും.
നീതിയുമനീതിയുമിവർക്ക്
ഭോജനത്തിൻ
തളികകൾ.
മതം, ജാതി വിഭാഗം
ഇവരുടെ പന്താട്ടത്തിൻ
സരണികൾ.
ഇഷ്ടങ്ങൾ അസഹൃതയാൽ
മുഖം മൂടപ്പെടുന്നു.
കപടതയാലിവരെഴുതും നാമം
‘ഭക്തൻ “
പുഴുത്ത നാവിൻ തുമ്പിൽ വിധിയെന്ന
വചനങ്ങൾ വീർപ്പു മുട്ടുന്നു.
സത്യമിവരുടെ കാൽക്കീഴിൽ ചീഞ്ഞ് നാറുന്നു.
അപ്പോഴും ഈ ചത്തവർക്ക് സുഗന്ധമാണ് പോലും
