കാലം കടം തന്ന കരളിലെ
പ്രണയം നീ
ആരുടെ ഹൃദയത്തിൽ പകർന്നു…
നല്കി…?.
പാതിരാ പുള്ളുകൾ പാടുന്ന
നേരത്തും
ഉറങ്ങാതെയേത് ഗന്ധർവ്വനെ
കാത്തിരിപ്പൂ…?.
കാതിൽ പറയുവാനായിരം രാവിൻ
കഥകളുണ്ടോ?.
വസന്തങ്ങൾ തൻ വർണ്ണങ്ങളിൽ
മിഴിനട്ട് നില്ക്കും,
നിന്റെ കിനാക്കളിൽ ആരുടെ പദ
നിസ്വനം…?.
മുറ്റത്തെ ചെത്തി ചുവപ്പെങ്ങെനെ
അധരത്തിൽ പതിഞ്ഞു?.
സഖീ അനുരാഗ ഗാനത്തിൻ മുരളിക
നിൻ മനവും കവർന്നെടുത്തോ?.
കനവുകൾ മഴയായ് പൊഴിയുന്ന
രാവിൽ… നിന്റെ
ഗന്ധർവ്വൻ സ്നേഹമരാളമായി
വന്നണഞ്ഞോ?.
അവൻ നിന്നധരത്തിൻ മധുരം നുകർന്നെടുത്തോ?.
നിന്റെ കരളിലെ കല്യാണമേളവും
അവനറിഞ്ഞോ?.
തളിർലതപോലെ നീ ആ മാറിൽ
പടർന്നോ?.

മോഹൻദാസ് എവർഷൈൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *