രചന : മംഗളൻ. എസ് ✍️
ബഹുമാനമാരോടുമില്ലാത്തൊരുയുഗം
ബഹുമാനം നേടാത്ത കർമ്മപഥങ്ങളും
മാതാപിതാക്കളോടില്ലൊരു ബഹുമാനം
മനസ്സിൽലിടംപോലുമില്ല ഗുരുക്കൾക്കും
ബഹുനില മാളികതന്നിൽ വസിച്ചാലും
ബഹുമാനമറിയാത്തോൻ നീചൻ, നികൃഷ്ടൻ
ബഹുമാനം സംസ്കാരമായി വളരേണം
ബഹുമാനം നാം സ്വയമാർജ്ജിച്ചെടുക്കണം
നൽകണമർഹതയുള്ളോർക്കുബഹുമാനം
നേടണം അർഹതയുണ്ടെങ്കിൽ ബഹുമാനം
മാതാപിതാക്കൾക്കുനൽകണം ബഹുമാനം
മരണാനന്തരവുമതുതുടരേണം
ഗുരുവരന്മാർക്കും മുദിർന്നോർക്കുമാദരം
ഗുരുത്വമുള്ളേതൊരു പൗരനും ഭൂഷണം.
