രചന : ഷാനവാസ് അമ്പാട്ട് ✍
കാർത്തിക വിളക്കുകൾ തെളിയുന്നു
കണ്ണിൽ നേർത്തൊരു ലജ്ജപടരുന്നു
കാൽനഖം കൊണ്ട് കളങ്ങൾ വരച്ചവൾ
നാട്ടുമാം ചോട്ടിൽ വന്നിരിക്കുന്നു.
കാർത്തിക വിളക്കുകൾ........ .
മെടഞ്ഞിട്ട കാർകൂന്തൽ ചെപ്പിലൊളിപ്പിച്ഛു
വാസന തൈലമാം തേൻകിനാക്കൾ
തുളസി കതിർ ചൂടും പൂന്തേനഴകേ
തുമ്പപ്പൂവിൻ നിറമുള്ള മലരേ
മധുരമായ് പെയ്യുന്ന പനിനീർ മഴയേ
നാണംകുണുങ്ങിയാം പ്രണയാർദ്രമൊഴിയേ
അടച്ചിട്ട വാതിൽ തുറക്കുന്ന സ്വപ്നമേ
അറിയാതെ വന്നെന്നിലലിയുക നിഴലേ
കാർത്തിക വിളക്കുകൾ........
നാലുമണി പൂക്കൾ പൊഴിയുന്ന വീഥിയിൽ
പാദസരങ്ങൾ കിലുങ്ങുന്നു
വാലിട്ടെഴുതിയ നിൻ മിഴി കോണിലായ്
ആതിരാ താരം തിളങ്ങുന്നു
നഗ്നമാം മേനിയിൽ നാഗഫണങ്ങളാൽ
പൂനിലാ പുടവ അഴിയുന്നു
മറക്കാനാകുമോ രാവിൽ സഖി നിൻ
മാറിലെ ചൂടും ചൂരും തണുപ്പും
കാർത്തിക വിളക്കുകൾ.....

