ഒരാളെ
മനസിലാക്കാൻ
പഠിച്ചിട്ടു വേണം
പ്രണയിക്കുവാൻ,
ശേഷം വേണം
ഒന്നാകുവാൻ,
ആവശ്യകതകൾ
കഴിഞ്ഞ് ഇട്ടെറിഞ്ഞു
പോവുന്നത് പ്രേമമല്ല,
ആവശ്യത്തിനായി
ഉപയോഗിച്ച്
ഒഴിഞ്ഞു മാറുന്നതും
പ്രേമമല്ല,
രണ്ടു പേരുടെ ഉടമ്പടി കരാർ
മാത്രമാണ് പ്രേമം,
നല്ല സുഹൃത്തുക്കളുമായി
നിങ്ങളത് പങ്കുവെച്ചാൽ
അതിൽ 90% ആളുകളും അതിനെ
നശിപ്പിക്കും,
10% പേർ മാത്രമാണ്
യഥാർത്ഥത്തിൽ നിങ്ങളുടെ
സുഹൃത്തുക്കൾ,
ആ പത്ത് പേര് മതി
നിങ്ങൾക്ക് ,
വിവാഹം കഴിഞ്ഞ്
ഏറെ നാൾക്കു ശേഷമാണ്
യഥാർത്ഥത്തിൽ
പ്രണയിക്കാനുള്ള പക്വതയും
കാര്യപ്രാപ്തിയും
ഏതൊരു പെണ്ണിനും ആണിനും
ഉണ്ടാവു,
അതിനു മുമ്പുണ്ടാവുന്നത്
കാഴ്ചകളുടെ ഭ്രമം മാത്രമായിരിക്കും,
ഒന്നറിഞ്ഞു പ്രേമിക്കുന്നവർക്കിടയിൽ
എല്ലാതര വികാരങ്ങളും ഉണ്ടാവും
അടി വഴക്ക് മരണഭയം എന്നിവയൊക്കെ
ഇതിൽ സെക്കണ്ടറിയാണെങ്കിലും
പ്രേമം കൊണ്ടു മനുഷ്യർക്ക്
മാറ്റങ്ങൾ വരും ,
കള്ളു കുടിയനെ
കുടി നിർത്താനും പ്രേമം കൊണ്ടു
സാധിച്ചവരുണ്ട്,
തനത് മാറ്റങ്ങൾ കൊണ്ട്
പരസ്പരം ജീവീതം മെച്ചപ്പെടും
പ്രേമമുണ്ടാവുന്ന വിവാഹിതർ
അവരുടെ പ്രേമത്തിലൂടെ
പങ്കാളിയെ പ്രണയിക്കാനും
പഠിക്കും, പ്രേമത്തിലെന്ന പോലെ
കുടുംബ ബന്ധങ്ങളിലും
ആവശ്യകതകൾ ഉണ്ട്,
പണം മാത്രമല്ല ശരിയായി
വിനിയോഗിക്കേണ്ടത്
സ്നേഹം, കാമം, ദേഷ്യം ഇത്യാദികളെല്ലാം തനതായി
രൂപവൽക്കരിക്കപ്പെടണം,
പണ്ടത്തെ പുസ്തകമോ
ഇന്നത്തെ മൊബൈൽ ഫോണോ
അല്ല നിങ്ങളുടെ മെറ്റീയിരൽസ്
ആവേണ്ടത്.
പ്രകൃതി തന്നെ തലച്ചോറിൽ
അതിനുള്ള എല്ലാ പ്രതിപ്രവർത്തനങ്ങളും
ചെയ്തു കൊള്ളും.
ഇനി നിങ്ങൾക്കൊരു പ്രണയം ഇല്ലെങ്കിലും
നിങ്ങൾ മോശക്കാരനോ
മോശക്കാരിയോ അല്ല
ഉള്ളവർ ഒട്ടുമല്ലതാനും,
ആകെയൊരു ജീവീതം
ആസ്വദിച്ചു പോവുകയെന്നതിലപ്പുറം
അത് മറ്റാർക്കും
വേദനയാവരുത് എന്നു മാത്രം,
നിങ്ങൾക്ക് പ്രണയമുണ്ടോ
എന്ന് ചോദിക്കുമ്പോൾ
എനിക്കതുണ്ടോ
എന്ന് സ്വയം ചോദിക്കുക,
എല്ലാ കാര്യത്തിലും ഇപ്രകാരമൊരു
സ്വയം ചോദ്യം ചെയ്യലും ഉത്തരം കൊടുക്കലും നന്ന്…..
ഏന്തൊക്കെ പറഞ്ഞാലും
അറ്റ കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത
ആണും പെണ്ണും
ഈ സമൂഹത്തിലുമുണ്ട്,
ആർക്കാനും വേണ്ടി ജീവിക്കാതെ
അവനവന് വേണ്ടിയൊന്നു
പയറ്റി നോക്കു,
പ്രേമം ചാടി വീഴും,
കടന്നക്രമിക്കും,
മൃദുലപ്പെടും,
മുദ്യരവപ്പെടും…
പല ഭാവങ്ങൾ
പല രൂപങ്ങൾ
മനസ്സിലാക്കുകയെന്നാണ്
മുഖ്യം…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *