രചന : പ്രകാശ് പോളശ്ശേരി ✍
ഞാൻ മരിച്ചുവെന്നു നീയറിയില്ല
ഒരു പുളിനത്തിന്നടിയിലായിരിക്കാം
എന്റെ ചിന്തകളുടെ നന്മ നീയറിഞ്ഞില്ല യിതുവരെ കാരണം,
നീയതിനു വേണ്ടി കാത്തിരുന്നിട്ടില്ല
എന്റെശബ്ദത്തിന്റെമാസ്മരികതനീയറിഞ്ഞില്ല ,
ആപേക്ഷികമായവിചാരത്തിലായിരുന്നുനീ,
കനൽപുകയും മനസ്സിന്റെ ഉള്ളറനീ
തേടിയതുപോലുമില്ലല്ലോ
പഴയ ഓർമ്മകൾ പേറിയൊരു പക്ഷേ
ഏതോമോർച്ചറിയിൽ വെട്ടിപ്പൊളിക്കാൻ
എന്നാലും മനസ്സാർക്കു കാണാൻ പറ്റും
കവിതയെന്ന തമ്പിൽ കുടുങ്ങിക്കിടക്ക യായിരുന്നുഞാൻ,
പക്ഷെഇതുസർക്കസല്ല ജീവനമാണ്കരളിൽപ്പടർന്ന
ആർദ്രത അസ്ഥിയിലേക്കു പ്രവഹിച്ചുപോയതാണ്
ഏറെ പുളകം കൊള്ളിച്ചയെൻ നഗ്നതയി
ന്നൊരു കഡാവറായി പഠനത്തിനായിട്ടും
ഗീതപൂത്തമണ്ണായിരുന്നിത്ഇന്ന്
മതം പൂക്കുന്നുവേണ്ടുവോളം
വീഴുമധികംജലമൊരന്ത്യയാത്രയിൽ
പക്ഷേ ഒരു തുള്ളിയെനിക്കുതകില്ല
നിന്നെപുളകംകൊള്ളിക്കാത്തധരങ്ങൾ
ചീർത്തുവീർത്തങ്ങനെ തീരുന്നു
ചന്ദനംവേണ്ട രാമച്ചംവേണ്ട നവധാന്യങ്ങൾ വേണ്ടയെൻ ചിതയിൽ
ശാദമേറി സ്പുടം ചെയ്തിട്ടുണ്ടല്ലോ
സഞ്ചയനമില്ല പുലകുളിയില്ല അടിയന്തിരം പോലുമില്ലെന്തു സുഖം
ഇമകളിലുറക്കം പേറിയെല്ലാരും ഇനി
യിണയെ തേടിയലയണ്ടല്ലോ
കാമം കത്തില്ല പച്ചവെളിച്ചംകത്തില്ല
ഓൺലൈനിൽകണ്ടെന്നുപരാതിപറയില്ല
ഒടുക്കത്തെയത്താഴമറിയാതെയൊരുപാട്പുലരികളിവിടെ പുലർന്നിടും

