പറയാൻ മറന്നൊരു ചിത്രകഥയിലെ
കഥ ഞാൻ പറയാം.
മിഴിനീർ കോണിൽ നിന്നടർന്നു വീണ
നീർമുത്തുകൾ
ചിത്രങ്ങൾ വരച്ചതെന്നോർമ്മയിലുണ്ട്.
ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ
നെയ്തു ഞാനൊരു
മണിക്യകൊട്ടാരം തീർത്തു.
കൊട്ടാര മുറ്റത്തു നട്ടുവളർത്തിയൊരു
കൊച്ചു പൂമരതൈയുണ്ട്.
നിത്യവും വെള്ളമൊഴിച്ചു
പരിപാലിച്ചു കാത്തിരുന്നു.
പൂമരത്തിൻ ചില്ലയൊന്നു
പുഷ്പിച്ചു കാണുവാൻ
പതിവായ് പ്രാർത്ഥനയും ചൊല്ലി.
പൂക്കൾ തേടിയെത്തുന്ന
പൂമ്പാറ്റകുഞ്ഞുങ്ങൾക്കായ്
കാത്തിരുന്നെൻ കണ്ണുകൾ.
കണ്ണിനും കരളിനും
കുളിരേകിയൊരു നാൾ
പൂമരച്ചില്ലകൾ പൂത്തുലഞ്ഞു .
പൂമരക്കൊമ്പത്തൂഞ്ഞാലുകെട്ടുവാൻ
പൂന്തിങ്കളോടിയണഞ്ഞുവല്ലോ…
പൂക്കൾ തൻ സുഗന്ധം
ത്രിലോകവും കടന്നു.
മിന്നും ശോഭയിൽ താരകങ്ങൾ പോലും കണ്ണുപൊത്തി.
ചന്തമേറിയ പൂമര മിന്ന്
മണ്ണിലും വിണ്ണിലും കീർത്തിയായ്.
നരകേറിയ നരനിന്നാരെന്നു
ചൊല്ലുവാൻ നാണക്കേടെന്നു കേട്ടു .
പടിപ്പുരകടത്തി
പടിയടച്ചിന്നെന്നെ.
പകലും രാവു മിതേതെന്നറിയാതെ
ഉഴലുമീ പാവം കണ്ണുകൾ
ഇനിയെന്നണയുമോ…????

By ivayana

Leave a Reply

Your email address will not be published. Required fields are marked *