രചന : അബൂകോയ കുട്ടിയാലികണ്ടി ✍
എങ്ങോ പിറന്നവൾ അന്യയായി വന്നതും
എങ്ങോ പിറന്നോൻ്റെ അരികി ലേക്കും ,
മനുഷ്യ കുലത്തിലെ ആദ്യത്തെ ബന്ധം,
അന്യർ തമ്മിലെ വേളികെട്ടും !?
രക്ത ബന്ധത്തിലും മികച്ചൊരു ബന്ധമാം
അറിയാത്തവർ തമ്മിലേ കെട്ട് ബന്ധം,
സത്യത്തിൽ അതിനെന്നും പത്തര മാറ്റും
അറിയാത്തവർ തമ്മിൽ കൂട്ടിയിണക്കും
ഇണങ്ങിയാൽ പിന്നെ ഇണചേർന്നാടും ,
അതിനുള്ളിൽ ഒരു ബന്ധം പൊട്ടിമുളച്ചു,
നമ്മളിൽ ഒരുവൻ വിരുന്നെത്തുകയായ്
രക്ത ബന്ധത്തിൻ അവകാശിയായൂം
ബന്ധങ്ങളെല്ലാം മിശ്രിതമായി
നമ്മളായ് മൂവരായ് സംഘമായി നീങ്ങവെ ,
ബന്ധങ്ങൾ അങ്ങനെ ഊഷ്മളമാകവെ ,
ചിറക് മുളച്ചപ്പോൾ നമ്മളിൽ പിറന്നവൻ,
സ്വപ്നം പുൽകാൻപാറിപറന്നുപോയി
അന്യയായി വന്നവൾ എന്നുമേ ത്രാണി യായ്
നമ്മിൽ പിറന്നവര്തീർത്ഥാടകരായി
രക്ത ബന്ധത്തിൽ ഊറ്റം കൊള്ളവർ
വന്നു പോകതും ഒരു നേർച്ചകടം പോ ലെ,
എത്ര പഴകിയും എത്ര പിണങ്ങിയും,
കണ്ണി മുറിയാത്തൊരു കെട്ട്ബന്ധം
പ്രകൃതിയിൽ മൊട്ടിട്ട മധുര കനിയാം
അന്യർ തമ്മിലെ വേളികെട്ടും ,
മനുഷ്യർ തമ്മിലെ വേളി കെട്ടിനെ
നാം വിവാഹ മംഗളം പേരിട്ടു,!
ജന്തുക്കളിലെ വിവാഹ മംഗളം
ഇണചേരലെന്നും നാംഇകഴ്ത്തി കെട്ടി,!
വേളികെട്ടിൻ്റെ അതിശയോക്തി തേടിയാൽ,
പ്രകൃതിയിൽ പിറവികൾ സമം തന്നെയും…!?

