രചന : ഒ.കെ.ശൈലജ ടീച്ചർ.✍️
മോഹങ്ങൾ പീലിവിടർത്തിയാടും
മധുരം തുളുമ്പും കൗമാരം
പ്രണയമൊട്ടുകൾ വിരിയും മനതാരിൽ
മാതാവ് ചൊല്ലും ഗുണദോഷങ്ങൾ
പതിയാതെ പോയതു കഷ്ടം!!.
പ്രിയനോതും തേൻമൊഴികൾ
കരളിനെ തരളിതമാക്കും നേരം
പ്രേമാർദ്രമാംമനസ്സറിഞ്ഞില്ല
പ്രാണേശ്വരനായി കരുതിയവനാൽ
മാനവും പ്രാണനും ഒടുങ്ങുമെന്ന്!!.
നിന്നിൽ വിശ്വസിച്ച പ്രണയിനിയുടെ
ഘാതകനാകാൻ നിനക്കെങ്ങനെ കഴിഞ്ഞു
നാളെയുടെ വാഗ്ദാനമേ!!
നിന്റെ അനുരാഗത്തിൻ
മറുവശമായിരുന്നോ നികൃഷ്ടവികാരമാം
കൊടുംപാതകം ?
നിന്നിലെ പൈശാചികതയക്ക്
കരണഭൂതമായത് രാസലഹരിയോ?
പ്രണയം നടിച്ചു നീ കശക്കിയെറിഞ്ഞുടച്ചത്
ഒരമ്മതൻ ജീവിതലക്ഷ്യവും
പേറ്റുനോവിൻ സാന്ത്വനവും !
പെൺമനസ്സുകളെ പ്രണയിതാവു നല്കും
മധുചഷകത്തിൽ വിഷമുണ്ടെന്നു തിരിച്ചറിയണം !
വികാരത്തിനടിമപ്പെടാതെ
വിവേകമതികളാകണം നിങ്ങൾ !!.
.

