രചന : സത്താർ പുത്തലത്✍️
അച്ഛൻ മുള്ള് നിറഞ്ഞ വഴികളിൽ
ആഴമുള്ള അനുഭവങ്ങളിൽ സഞ്ചരിച്ച്
മക്കളുടെ വഴിത്താരകൾ ധന്യമാക്കുന്നു അച്ഛൻ
എന്ന ഇതിഹാസം
എന്നാൽ
പലയിടങ്ങളിലും പ്രായമാകുമ്പോൾ അച്ഛൻ വിസ്മരിക്കപ്പെടാറുണ്ട്..
മക്കളുടെ പുഞ്ചിരി തന്നെയാണ് ഒരച്ഛന്റെ ലോകം. അമ്മയുടെ ചോറുരളയെക്കാൾ കരുതലാണ് അച്ഛന്റെ സ്നേഹ൦ ഒളിപ്പിച്ച വച്ചു ഉള്ള കൃത്രിമ ഗൗരവമുള്ള വാക്കുകൾക്ക്
അമ്മ എന്ന മഹാ വിസ്മയത്തെ നെഞ്ചിലേറ്റുമ്പോഴും ചിലയിടത്തെല്ലാം അച്ഛന്മാർ ഒറ്റപ്പെട്ടു പോകാറുണ്ട്..
തിരിച്ചറിവില്ലാത്ത നാളുകളിൽ മിക്ക കുട്ടികൾക്കും അച്ഛൻ ശത്രുപക്ഷത്തോ അപരിചിതത്തിലോ ആയിരിക്കും
അച്ഛനെന്നത് എത്രമാത്രം സാമൂഹിക സുരക്ഷിതത്വം ഉറപ്പ് നൽകുന്ന ഘടകമാണെന്ന് അറിയണമെങ്കിൽ ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട കുട്ടികളോട് ചോദിക്കണം.. അച്ഛൻ ഇല്ലായ്മ എത്രമാത്രം ശൂന്യതയാണെന്ന്
വിവാഹ ജീവിതം തുടങ്ങുമ്പോൾ കുടുംബത്തിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുത്ത അച്ഛൻ
പലയിടങ്ങളായി പലപല ജോലികൾ ജീവൻ പോലും പണയം വെച്ച്
കുടുംബത്തിനു വേണ്ടി രാപ്പകൽ അധ്വാനിക്കുന്നു
ചെറുതാണെങ്കിലും മനോഹരമായൊരു വീട് വെച്ച്…. നമുക്കു സഞ്ചരിക്കാൻ പാതയൊരുക്കി
മക്കൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസമൊരുക്കി വിവാഹം കഴിപ്പിച്ചു..
എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി….
കാലത്തിന്റെ വേഗതയിൽ
ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി…
മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങിയേക്കാം
കാരണം…. ചിലപ്പോഴൊക്കെ മിക്ക ഇ ടങ്ങളിലും
മക്കളെല്ലാം പങ്കുവെക്കുന്നത്… അവരുടെ അമ്മയോടാണ്…
അത് ചിലപ്പോൾ പിതാവിന് തോൽവിയായി തോന്നിയേക്കാം
സ്വന്തംമോഹങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ,
മാറ്റിവെച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ചിലരൊന്നും മനസ്സിലാക്കുന്നില്ല .
ഇത് ഒരു അച്ഛന്റെ മാത്രം പ്രശ്നമല്ല
ഒരുപാട് ഒരുപാട് അച്ഛന്മാർ
നമുക്ക് ചുറ്റിലും ഉണ്ട്
മാതാവിന്റെ മഹിമ വാഴ്ത്തുമ്പോഴും
പിതാവിനെ ആരും വിസ്മരിച്ചു പോകല്ലേ
കണ്ണീരൊഴുക്കുന്ന അമ്മമാരെ കാണും
എന്നാൽ നെഞ്ച് നീറുന്ന
കണ്ണീർ തുള്ളികൾ പൊഴിക്കാത്ത അച്ഛനെ കാണാൻ
മക്കൾക്ക് കഴിയണം
പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും…
ഊണും ഉറക്കവും മറന്നു കൊണ്ട് മക്കൾക്ക് വേണ്ടി
അധ്വാനിച്ച്
അച്ഛനും ധീര ശൂരനാണ്
അമ്മയെന്ന സ്നേഹ വസന്തത്തെ ചേർത്തു നിർത്തുമ്പോൾ തന്നെ
അച്ഛനെന്ന സ്നേഹ കടലിനെ ഒരിക്കലും മറക്കരുത് വിസ്മരിക്കരുത്…
അച്ഛൻ ഒറ്റപ്പെട്ടു പോകാൻ കാരണം ഒരുപക്ഷേ
സ്നേഹം പ്രകടമാക്കാതെ
ഒളിപ്പിച്ചു വെക്കുന്നത് കൊണ്ടാണ്
പ്രകടമാക്കാത്ത സ്നേഹം
നമുക്ക് ജീവിതത്തിൽ ഒരു
പ്രയോജനവും തരുന്നില്ല
പ്രകടമാക്കി തന്നെ സ്നേഹിക്കുക.
മകളെ വിവാഹം കഴിച്ചയക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കണം…
.,, നോവും നൊമ്പരവും ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ആ മനുഷ്യൻ
… ഒന്ന് തൊട്ടുനോക്കിയാൽ കാണാം ആ ഹൃദയം
കരയുന്നത്
മക്കൾ സമൂഹത്തിന് ഭാരമാകുമ്പോൾ
സമൂഹം അവരെ
വഴിപിഴച്ചവരെന്ന് ആക്ഷേപിക്കുമ്പോൾ അച്ഛന്റെ നൊമ്പരം..
നമുക്കത് അറിയണമെങ്കിൽ നാം കാത്തിരിക്കരുത്… അതിനു മുന്നേ തിരിച്ചറിവ് നേടാൻ ശ്രമിക്കണം

