നമ്മുടെ പാർലമെന്റിൽ രാഹുൽ ഗാന്ധിയടക്കമുള്ള പല പ്രമുഖരും പലപ്പോഴും ഭരണപക്ഷത്തെ വിമർശിക്കുന്നതിനും രാഷ്ട്രീയ പോരുകൾക്കും മാത്രം സമയം കണ്ടെത്തുമ്പോൾ, അവിടെയൊരാൾ സാധാരണക്കാരന്റെ ശബ്ദമായി മാറുന്നത് കാണാതെ പോകരുത്! അത് രാഘവ് ചദ്ദയാണ്. 💎

ഒരു വിമാനം വൈകിയാൽ മണിക്കൂറുകളോളം നമ്മൾ എയർപോർട്ടിൽ കാത്തിരിക്കണം, അതിന് ഒരു നഷ്ടപരിഹാരവുമില്ല. എന്നാൽ കയ്യിലുള്ള ബാഗിന് അല്പം തൂക്കം കൂടിയാൽ ഉടനെ പൈസ ഈടാക്കും. ഈ ഇരട്ടത്താപ്പിനെതിരെ, വൈകുന്ന ഓരോ മണിക്കൂറിനും യാത്രക്കാരന് പണം തിരികെ നൽകണമെന്ന് അദ്ദേഹം ചോദിക്കുമ്പോൾ അത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. ✈️ പണമില്ലെങ്കിൽ ഔട്ട്‌ഗോയിങ് കോളുകൾ നിർത്തുന്നത് മനസ്സിലാക്കാം, പക്ഷേ ഇൻകമിങ് കോളുകൾ പോലും ബ്ലോക്ക് ചെയ്യുന്നത് എന്ത് ന്യായമാണ്? അതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. 📱

ഇന്നത്തെ ഈ 10 മിനിറ്റ് ഡെലിവറി സർവീസുകൾ നിർത്തലാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഡെലിവറി ബോയ്‌സ് റോബോട്ടുകളല്ല, അവരുടെ സുരക്ഷയാണ് പ്രധാനം. 🛵 അതുപോലെ തന്നെ, ഓരോ സർക്കാർ ജോലിക്കും പരീക്ഷ എഴുതണമെങ്കിൽ രാജ്യത്തെ നയിക്കുന്ന നേതാക്കൾക്കും എന്തുകൊണ്ട് ഒരു പരീക്ഷ പാടില്ല? വിദ്യാഭ്യാസവും പ്രാപ്തിയുമുള്ള നേതാക്കൾ വരാൻ അത് അത്യാവശ്യമാണ്. 🎓

പണിയെടുക്കാത്ത നേതാക്കളെ തിരിച്ച വിളിക്കാൻ വോട്ടർമാർക്ക് അധികാരം നൽകുന്ന ‘റൈറ്റ് ടു റീകോൾ’ എന്ന ആശയവും അദ്ദേഹം മുന്നോട്ട് വെക്കുന്നു. 🗳️
ബാങ്കുകൾ നമ്മളിൽ നിന്ന് ഈടാക്കുന്ന അമിത ചാർജുകൾ—മിനിമം ബാലൻസ് പെനാൽറ്റി, എടിഎം ഫീസ്, എസ്എംഎസ് ചാർജ്—ഇതിനെതിരെയൊക്കെ പാർലമെന്റിൽ കൃത്യമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. 🏦

ഒരു സർക്കാർ ജോലിക്കായി ഒരു കോടി വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ ഫീസ് വാങ്ങുകയും എന്നാൽ ഒരാൾക്ക് മാത്രം ജോലി നൽകുകയും ചെയ്യുന്ന അവസ്ഥയിൽ, ബാക്കിയുള്ളവർക്ക് എന്തുകൊണ്ട് ഫീസ് റീഫണ്ട് നൽകിക്കൂടാ എന്ന ചോദ്യം എത്ര പ്രസക്തമാണ്! 💼

മിഡിൽ ക്ലാസ് ജനതയെ ബജറ്റിൽ അവഗണിക്കുന്നതിനെതിരെയും, ഭക്ഷണ സുരക്ഷ, ടോൾ നിരക്ക്, ആശുപത്രി സൗകര്യങ്ങൾ, ഹെൽത്ത് ഇൻഷുറൻസ് ജിഎസ്ടി എന്നിവയ്ക്ക് വേണ്ടിയും അദ്ദേഹം പോരാടുന്നു. എയർപോർട്ടിലെ ചായയ്ക്കും വെള്ളത്തിനും വില കുറഞ്ഞത് വരെ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ കാരണമാണ്. ശരിക്കും സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയുന്ന ഒരു ജനപ്രതിനിധി! ✨✨

അഭിഷേക് ബാനർജി പാർലമെന്റിൽ ഉന്നയിച്ച കാര്യമാണിത്, 100% സത്യമല്ലേ??🔥

അഭിഷേകിന്റെ വാക്കുകൾ:

🇮🇳“ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിൽ ഞാൻ സമ്പാദിക്കുന്ന പണത്തിന് ടാക്സ് അടക്കണം.”

🇮🇳“ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിൽ ഞാൻ ചെലവ് ചെയ്യുന്ന പണത്തിനു ടാക്സ് അടക്കണം.”

🇮🇳“ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിൽ ഞാൻ വാങ്ങിക്കുന്ന സാധനങ്ങൾക്ക് ടാക്സ് അടക്കണം.”

🇮🇳“ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിൽ ഞാൻ വിൽക്കുന്ന സാധനങ്ങൾക്ക് ടാക്സ് അടക്കണം.”

🇮🇳“ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിൽ സമ്പാദിച്ച പണത്തിൽ നിന്നും ടാക്സ് അടച്ചിട്ടും, ടാക്സ് അടച്ചു വിൽക്കുന്ന സാധനങ്ങൾ വാങ്ങാൻ വീണ്ടും ഞാൻ ടാക്സ് അടക്കണം.”

ചിന്തിക്കുക🧠,

# നിങ്ങൾ സമ്പാദിക്കുന്നു ടാക്സ് അടക്കുന്നു,

# നിങ്ങൾ ചിലവ് ചെയ്യുന്നു ടാക്സ് അടക്കുന്നു.

# നിങ്ങൾ വാങ്ങിക്കുന്നു ടാക്സ് അടക്കുന്നു.

# നിങ്ങൾ വിൽക്കുന്നു ടാക്സ് അടക്കുന്നു.

# ടാക്സ് അടച്ചു വിൽക്കുന്ന സാധനം വാങ്ങാൻ ഉപയോഗിക്കുന്ന നമ്മുടെ പണത്തിനു മുൻപേ ടാക്സ് അടച്ചിട്ടും, ആ സാധനം വാങ്ങാൻ വീണ്ടും ടാക്സ് അടക്കണം.

📶രാഘവ് ചദ്ദ ടെലികോം കമ്പനികൾക്കെതിരെ ഉന്നയിച്ച ചോദ്യങ്ങൾ നമ്മൾ കേട്ടതാണ്.

“ഔട്ട്ഗോയിംഗ് കോൾ സേവനം ബാലൻസ് ഇല്ലെങ്കിൽ നിർത്തുന്നത് ന്യായമാണ്. പക്ഷേ എന്തുകൊണ്ട് ബാലൻസ് ഇല്ലെങ്കിൽ ഇൻകമ്മിംഗ് കോൾ നിർത്തുന്നു “??

💪ഇനിയും ചോദിക്കണം, ചോദ്യം ചെയ്യാനുള്ളതെല്ലാം…അഭിഷേക് ബാനർജിയും, രാഘവ് ചദ്ദയെപ്പോലെ ഉള്ള ചെറുപ്പക്കാർ ഇനിയും വരട്ടെ,

By ivayana

Leave a Reply

Your email address will not be published. Required fields are marked *