ലോകത്തെ ഞെട്ടിച്ച വിധി
ബ്രഡ് മോഷ്ടിച്ച 15 വയസ്സുകാരൻ
കോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവിലങ്ങുകളുമായി കോടതിയിലേക്ക് ആനയിക്കപ്പെട്ടു.
അവൻ വിറക്കുന്നുണ്ടായിരുന്നു. അവൻ ലജ്ജ കാരണം തലകുനിഞ്ഞാണ് നിന്നത്.
സൂപ്പർ മാർക്കെറ്റിൽ നിന്ന് ഒരു ബ്രെഡും ചീസും മോഷ്ടിക്കുമ്പോൾ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തതാണ്.


ഇവിടെ ഇന്ത്യയിൽ കുട്ടികൾക്ക് കൈവിലങ്ങു വക്കാറില്ല. പക്ഷെ അമേരിക്കയിൽ അത് ചെയ്യും.ജഡ്ജി ഗൗരവത്തോടെ ചോദിച്ചു, “നീ ഈ സാധനങ്ങൾ മോഷ്ടിച്ചോ?”
“ഉവ്വ്” താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.
“അങ്ങനെ ചെയ്യാൻ എന്താ കാരണം?”
“വേറെ നിവൃത്തി ഇല്ലായിരുന്നു.” അവൻ വീണ്ടും താഴ്ന്ന സ്വരത്തിൽ പറഞ്ഞു .
“അവ വാങ്ങിയാൽ പോരായിരുന്നോ ?”
“എനിക്ക് പണം ഇല്ലായിരുന്നു.”
“നിന്റെ വീട്ടിൽ നിന്ന് പണം കിട്ടില്ലായിരുന്നോ ? അവിടെ ചോദിക്കാൻ പാടില്ലായിരുന്നോ ?”
“എനിക്ക് അമ്മ മാത്രമേയുള്ളൂ. അമ്മക്ക് ജോലിയില്ല. അസുഖമായി കിടപ്പുമാണ്.” തേങ്ങിക്കൊണ്ടു അവൻ പറഞ്ഞു. “ഈ ബ്രെഡും ചീസും അമ്മക്കുവേണ്ടിയാണ് എടുത്തത്”
കോടതിയിൽ ഉള്ളവരെല്ലാം നിശബ്ദരായി.

“നിനക്ക് ജോലിചെയ്യാമായിരുന്നല്ലോ?”
“ഞാൻ കാർ കഴുകാൻ പോകാറുണ്ട്. അതുകൊണ്ടു ചിലവുകൾ കുറെയൊക്കെ നടത്തും…. ഇന്ന് പക്ഷെ എനിക്കു ജോലി കിട്ടിയില്ല.”
വേറെ വല്ലവരോടും ചോദിക്കാമായിരുന്നല്ലോ സഹായത്തിന്.
“രാവിലെ മുതൽ ഭിക്ഷ യാചിച്ചു. ഒന്നും കിട്ടിയില്ല.”
ജഡ്ജിക്ക് അറിയേണ്ടതൊക്കെ അറിഞ്ഞു.അദ്ദേഹം കസേരയിൽ ചാരിയിരുന്നു. കുറച്ചു ആലോചിച്ചു.

എന്നിട്ടു വിധി :
“മോഷണം – പ്രത്യേകിച്ചു ഭക്ഷണസാധനങ്ങളുടെ മോഷണം – വലിയ തെറ്റ് തന്നെയാണ്. പക്ഷെ ഇന്ന് ഇവിടെ ഈ കോടതിയിൽ ഉള്ളവരെല്ലാം – ഞാൻ ഉൾപ്പെടെ – ഈ കുറ്റത്തിന്റെ #കൂട്ടുപ്രതികളാണ്.”
എല്ലാരും ഞെട്ടി
ജഡ്ജി തുടർന്നു:
“ഇങ്ങനെ ഒരു കുട്ടിക്ക് അവന്റെ അവശയായ അമ്മക്കുവേണ്ടി ബ്രെഡ് മോഷ്ടിക്കണമെങ്കിൽ നാമെല്ലാവരും ആ തെറ്റ് സംഭവിക്കാൻ ഇടയാക്കിയവരാണ്. അവന്റെ മുൻപിൽ നാമെല്ലാരും തോറ്റിരിക്കുന്നു. ഒരു സമൂഹത്തിൽ ഇങ്ങനൊരു സംഭവം നടക്കുവാൻ പാടുള്ളതല്ല.”
കോടതിയിൽ കനത്ത മൂകത.

ജഡ്ജി തുടർന്ന് :
“അതിനാൽ ഈ കോടതിയിൽ ഉള്ള #എല്ലാവർക്കും – ഞാനുൾപ്പെടെ ഉള്ള ഓരോരുത്തർക്കും #പത്തുഡോളർവീതംപിഴയിടുന്നു, നമ്മുടെ ഈ പട്ടണത്തിൽ പട്ടിണി ഉണ്ടാകുവാൻ ഇടയാക്കിയതിനു എല്ലാരും കുറ്റക്കാരാണ്.” “ഈ പിഴ ഒടുക്കിയ ശേഷമേ എല്ലാരും ഈ കോടതി വിട്ടുപോകാൻ പാടുള്ളൂ.” സ്വന്ത വിഹിതമായ പത്തു ഡോളർ ജഡ്ജി മേശപ്പുറത്തു വെച്ചു . “കൂടാതെ ഈ കട #ഉടമക്ക്ആയിരംഡോളർപിഴ ഇടുന്നു. എന്തിനു? ഈ വിശപ്പ് സഹിച്ച കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവനെ പോലീസിൽ ഏൽപ്പിച്ചതിന് . ഈ പിഴ 24 മണിക്കൂറിനകം അടച്ചില്ലെങ്കിൽ പോലീസ് ആ കട അടച്ചുപൂട്ടണം.”

കോടതിയിൽ ഉണ്ടായിരുന്ന എല്ലാരും പത്തുഡോളർ വീതം കൊടുത്തു. കണ്ണീരണിഞ്ഞാണ് അവരെല്ലാം പുറത്തേക്കു പോയത്.
ഇതുപോലേ മനുഷ്യത്വം നിറഞ്ഞ ഒരു വിധി ഇതുവരെ അവരാരും കേട്ടിട്ടില്ല…
ഇതിൽ മനുഷ്യത്വപരമായ മെസ്സേജ് ഉണ്ട്… നാം അധിവസിക്കുന്ന സമൂഹത്തിൽ അല്ലെങ്കിൽ ചുറ്റുപാടിൽ ഇങ്ങനെ ഒരുപാട് കുടുംബങ്ങൾ കണ്ടേക്കാം അവരെയും നാം ചേർത്തു പിടിക്കാൻ ശ്രമിക്കണം… ഒരു പക്ഷെ അവർ പലപ്പോഴും പറയാൻ ആഗ്രഹിക്കാത്ത ഒന്നായിരിക്കാം അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിന്റെ പ്രധാന കാരണം സമൂഹത്തിൽ അവർ ഒറ്റപ്പെടും എന്ന ഒറ്റ കാരണം ആയിരിക്കാം… അത് ആണല്ലോ നമ്മുടെ ഇന്നത്തെ സമൂഹം… ഒരോരുത്തർക്കും സൗഭാഗ്യങ്ങൾ ദൈവം തരുന്നതാണ് അത് മറ്റുളളവർക്ക് കൂടി പങ്കിടുമ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതം ധന്യമാകുന്നത്…
ലോകാ: സമസ്താ:സുഖിനോ ഭവന്തു :🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *