രചന : വനജസുനിൽ ✍️
ഒരു മനുഷ്യനെ ചൂണ്ടി.
അവൻ മനുഷ്യൻ ആണോ.?
സർവേ നടത്തുന്നു..
അവന് നിറമില്ല..
ജാതിയിൽ താഴ്ന്നവനാണ്..
പണമില്ലാത്തവനാണ്.. ഉടുത്തുണിക്ക് മറുതുണിയില്ലാത്തവൻ..യാചകൻ..
ഭൂരിഭാഗം പേരും അവൻ മനുഷ്യൻ അല്ല എന്ന് സ്ഥിതീകരിക്കുന്നു..
അവൻ മനുഷ്യനാണ് എന്ന് പറഞ്ഞ ന്യൂനപക്ഷത്തിന്റെ അഭിപ്രായം കാറ്റിൽ പറത്തുന്നു..
ചുറ്റുപാടും നിന്ന് കൊണ്ട് അവനെ വളഞ്ഞിട്ട് ആക്രമിക്കുന്നു.. തല്ലികൊല്ലുന്നു..
മധു മരിച്ചത് കൊണ്ട്..
ലോകം മുഴുവൻ അറിഞ്ഞു..
നിറം.. ജാതി.. പണം.. ഇതിനെല്ലാം മുന്തിയ സ്ഥാനമാണെന്നും..
ഇതൊന്നും ഇല്ലാത്തത് വലിയ പോരായ്മയായതുകൊണ്ട്
പലരും അനുഭവിക്കുന്ന യാതനകൾ ആരുമറിയാതെ പോകുന്നു..
ഇന്നലെ എന്റെയൊരു കൂട്ടുക്കാരൻ പറഞ്ഞു..
വിദേശ നാടുകളിൽ ചെന്നാൽ നമ്മൾ അന്യസംസ്ഥാന തൊഴിലാളികളോട് കാണിക്കുന്ന പരിഗണന പോലും അവിടെ കിട്ടുന്നില്ല..
ജോലിസ്ഥലത്ത്
മുഖത്ത് തുപ്പിയപ്പോൾ അത് തുടച്ചു കളഞ്ഞ് ഒന്നും മിണ്ടാതെ ഇറങ്ങി പോയ അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്..
അവന്റെ അജ്ഞതയിൽ എനിക്ക് സഹതാപം തോന്നി..
ഈ കേരളത്തിൽ എത്രയോ പേർ ഗതികേട്കൊണ്ട് ജോലിസ്ഥലങ്ങളിൽ അടിമകളെ പോലെ ജീവിക്കുന്നു..
പണമില്ലാത്തതിന്റെ പേരിൽ ചവുട്ടി അരയ്ക്കപെടുന്നു..
പുറത്തു പറഞ്ഞാൽ അവന്റെ അന്നം നഷ്ടപ്പെടുമോ എന്ന വേവലാതിയിൽ അടിമയെ പോലെ ജീവിക്കുന്നവർ എത്ര പേരുണ്ട്?
കേരളം സുന്ദരമാണ്..ജാതിയില്ല.. മതമില്ല.. നിറമില്ല.. പണമില്ലാത്തവനും പണമുള്ളവനും കൈകോർത്തുപിടിച്ചു നടക്കുന്ന സുന്ദരമായ കേരളം.
ആണോ? പറയു… ഓരോന്ന് കാണുകയും കേൾക്കുമ്പോഴും.. പറഞ്ഞു പോവുന്നു..
തോളിൽ കയ്യിട്ട് നടന്ന് പിറകിൽ കുത്തുന്നവരുടെ നാട്..
ഒരു പാട് വിശേഷണങ്ങൾ ഇനിയുമുണ്ട്..
പറയുന്നില്ല എന്നേയുള്ളൂ..
തെറ്റാണെങ്കിൽ വന്നു പറയു… 🙏

