ഭാര്യ
ഭർത്താവിൻ്റേ പാതി
ഭർത്താവ്
ഭാര്യയുടേ പാതി
എന്നൊക്കേയുള്ള കവി വർണനകളും,
നിനക്ക് ഞാനെൻ്റേ ജീവൻ പകുത്ത് നൽകും എന്നുള്ള മൂരി ശൃംഗാരത്തിൻ്റേ ഉത്തുംഗശൃഗം കേറലും ഒരു ശരാശരി മലയാളിയുടേ സ്ഥിരം നമ്പരാണ്….
ഈ കലയിൽ ഞാനും അത്രമോശക്കാരനൊന്നുമല്ല,ശൃംഗാരത്തിൻ്റേ ദണ്ഡിൽ അഗ്നി പടരുന്ന സമയങ്ങളിൽ ഞാനും ഇത്തരം മനോഹരമായ പല പദസങ്കലനങ്ങളും പതിരാണോ പവിഴമാണോ എന്നൊന്നും നോക്കാതേ തകർത്ത് പെയ്യിക്കാറുണ്ട്…
പക്ഷേ ഈ ജീവൻ്റേ പാതി പ്രയോഗവും,ജിവൻ പകുത്ത് നൽകുമെന്നുള്ള മോഹന വാഗ്ദാനങ്ങളും വന്ന വഴിയിൽ ഒരു മഹാഭാരത കഥ കിടപ്പുണ്ട്….

കത്തി പടർന്ന് കേറുന്ന സമയങ്ങളിൽ ഇത്തരം രതിസുഖസാരമായുള്ള സംസാര ശകലങ്ങൾ പറഞ്ഞ് സ്കോർ ചെയ്യുമ്പോൾ
ഈ പ്രയോഗം വന്ന വഴിയിലുള്ളൊരു ഭാരതകഥ ഓർക്കാൻ സമയമൈന്നും കിട്ടില്ല,
പക്ഷേ തേപ്പിന് പരുവം ആവുന്ന സമയങ്ങളിൽ പരസ്പരം ഇത്തരം സുഖീപ്പീരുകളുടേ തിരിച്ച് ചോദ്യങ്ങൾ ഇരു വശത്ത് നിന്നും ഉണ്ടാവും,
അന്നേരം ഈ കഥ പറഞ്ഞ് സാഹചര്യത്തിൻ്റേ തീക്ഷ്ണത കുറയ്ക്കാം..
അത് ഞാനൊന്ന് നൈസായി തള്ളി മറിച്ച് ഇട്ടേക്കാം.
സൗകര്യം പോലേ വായിച്ചോളൂക.

പ്രത്യേകിച്ചു ആൺ ലോലൻമാർക്ക് ഈ കഥ ഉപയോഗപെടും,
കാരണം പ്രണയ സഹനങ്ങളിൽ പെണ്ണിൻ്റേ തീവ്രത വർണ്ണിക്കുന്ന കഥകളാണ് അധികവും,
പക്ഷേ ഈ കഥയിൽ,ജീവൻ പകുത്ത് നൽകിയത് പുരുഷൻ ആണ് എന്നുള്ളതാണ് പ്രത്യേകത,
പകരം പറയാൻ ഒരു കഥ നിങ്ങൾക്കും വേണ്ടേ…
മഹാഭാരതം ആദി പർവ്വത്തിൽ,പൗലോമ ഉപപർവണത്തിലാണ് രുരു വിൻ്റേയും പ്രമദ്വരയുടേയും കഥ പറയുന്നത്..

ഭൃഗു മഹർഷിയുടേ പൗത്ര
പരമ്പരയിൽ വരുന്ന പ്രമതി മഹർഷിയുടേ മകനായിരുന്നു മ്മടേ നായകൻ രുരു താപസൻ..
ഒരിക്കൽ ഗന്ധർവ്വ രാജാവായ വിശ്വവാസു കർമ്മനിരതനായി കറങ്ങി നടക്കുമ്പോൾ അപ്സരസ്സായ മേനകയേ വഴിവെച്ച് കണ്ടപ്പോൾ
ദേവലോക വിശേഷവും കുഞ്ഞൂട്ടി പ്രാരാബ്ധങ്ങളും പറഞ്ഞോണ്ടിരുന്നതിനടയിൽ നാട്ടുകാരുടേ കണ്ണ് വെട്ടിച്ച് മേനകയേ വളച്ചെടുത്ത് ലോക്ക് ഇട്ടു..
അതിലൊരു മകൾ ജനിച്ചു,
ജനിച്ചപ്പോഴേ മേനക അതിനേ ഉപേക്ഷിച്ചു അടുത്ത പരിപാടിസ്ഥലത്തേക്ക് പോയി..
ആ വഴി വന്ന സ്ഥൂലകേശൻ എന്ന മുനി ആ പെൺകുട്ടിയേ എടുത്ത് വളർത്തി..
ഓളുടേ പേരാണ് പ്രമദ്വര,മ്മടേ നായിക..

മേനകയ്ക്കും ഗന്ധർവ്വനും ഉണ്ടായ മകളായോണ്ട് സൗന്ദര്യ ശാരീര ലാസ്യങ്ങളിൽ പ്രമദ്വരയൊരു കിടിലൻ കിളി പെണ്ണായിരുന്നു..
രുരുവിന് അവളേ ചെറുപ്പത്തിൽ തന്നേ കണ്ടപ്പോൾ ഇഷ്ടമായി,ഇഷ്ടം വളർന്ന് വട്ടായി,വട്ടിൻ്റേ ഭാഗമായി പല ഏനക്കേടുകളും മകൻ്റേ ഭാഗത്ത് നിന്ന് പ്രമതി മഹർഷി കണ്ടപ്പോൾ,
കാരണം അറിഞ്ഞപ്പോ സ്ഥൂലകേശുവിനോട് പോയി മകളേ ചോദിച്ചു പുത്ര വധുവായി..
സ്ഥൂലകേശൻ സമ്മതിച്ചു വിവാഹ നിശ്ചയവും കഴിഞ്ഞു..
കല്യാണത്തിന് മുമ്പുളള്ള ഒരു സേവ് ദീ ഡേറ്റ് ഷൂട്ട് സമയത്തിൽ പ്രമദ്വരയേ ഒരു പാമ്പ് കടിച്ചു ഓളങ്ങ് പടമായി..
രുരുവിൻ്റേ സകല നിയന്ത്രണവും പോയി,
കെട്ടിപിടിച്ചൊരു ഉമ്മപോലും വെക്കാതേ ലാജഹോമം കഴിയുന്നിടം വരേ കൺട്രാൾ ചെയ്ത് നിൽക്കുവാരുന്നു..

അപ്പോഴാണ് പാമ്പ് കൊത്തി പെണ്ണ് ശവം ആവുന്നത്..
ഒരു ഭ്രാന്തനെ പോലേ അലറി വിളിച്ച് അവിടെല്ലാം നടന്ന രുരു ആത്മഹത്യ ചെയ്യാൻ വരേ പോയി..
അവസാനം തൻ്റേ സൂര്യ നമസ്കാരങ്ങൾക്കും ഉപാസനകൾക്കും ആദിത്യൻ വല്ല വിലയും നൽകുന്നുണ്ടേൽ പരിഹാരം ഉണ്ടാക്കണം,
അതായത് പ്രമദ്വരയ്ക്ക് ജീവൻ തിരിച്ച് നൽകണം
അല്ലേൽ താൻ ആത്മഹൂതി ചെയ്യുമെന്ന് കട്ടായം പറഞ്ഞു..
അത്യാവശ്യം പണിയറിയാവുന്ന മുനി കുമാരൻ ആയോണ്ട് രുരുവിൻ്റേ തപശക്തിയാൽ ഒരു യമദൂതൻ വന്ന് മരിച്ചവരേ പുനരുജ്ജീവീക്കുന്നത് അജണ്ടയിൽ ഇല്ലാത്ത സാധനമാണ്,
അത്കൊണ്ട് മറ്റ് മാർഗങ്ങൾ ഇല്ല..

പോയി ശ്രാദ്ധകർമ്മകൾക്ക് വേണ്ടത് ചെയ്യാൻ പറഞ്ഞു..
രുരു പിന്നേയും ബഹളം വെച്ചപ്പോൾ ദുതൻ പറഞ്ഞു..
നിൻ്റേ ആയുസ്സിൻ്റേ പകുതി നൽകാമെങ്കിൽ ഓളേ പുനർ ജനിപ്പിക്കാൻ സഹായിക്കാമെന്ന്..
രുരു ആ കണ്ടീഷൻ എഗ്രീ ചെയ്തു..
തൻ്റേ പകുതി ആയുസ്സ് നൽകി തൻ്റേ പ്രിയതമയേ പുനർജ്ജീവിപ്പിച്ചു സന്തോഷമായി മരണം വരേ ജീവിച്ചു..

തൻ്റേ ഭാര്യയേ വിഷം വമിപ്പിച്ച് കൊന്ന സർപ്പങ്ങളോട് പകവീട്ടാൻ ജനമേജയൻ്റേ സർപ്പ യാഗത്തിൽ കാരണവരായി രുരു കൂടി ചേർന്ന് സർപ്പങ്ങളോടുള്ള പകയും തീർത്തു..
ഇങനേയാണ് ജീവൻ പകുത്ത് നൽകുന്നതും ജീവൻ്റേ പകുതിയും എന്നൊക്കേയുള്ള വിശേഷണങ്ങൾ വിവാഹ പ്രണയബന്ധങ്ങളിലേ മനോഹര പദപ്രയോഗങ്ങളായത്…
ഇങനൊക്കേ ആണുങ്ങൾ ചെയ്ത പ്രണയ ത്യാഗ ചരിത്ര കഥകൾ കൂടിയുണ്ടെന്ന് തങ്കമണികൾ ഓർക്കണം..ട്ടോ

By ivayana

Leave a Reply

Your email address will not be published. Required fields are marked *