ഒരു നിനവിൽ നീയെൻ
കനവായ്പെയ്തപ്പോൾ
നിൻകുടിലിൽ ഞാൻ തനിച്ചായിരുന്നു,
ഒരു നിശയിൽ ഞാൻ
നിൻ കുടിലായിരുന്നപ്പോൾ
നിലാശലഭമായ് നീ പെയ്തിറങ്ങി!
അരുണോദയത്തിന്നരുമകളെപ്പോ-
ളവയെല്ലാം നിൻതരുവിൽ
കുളിർമുത്തുകളായ്;
കരയുവാനറിയാതെ
കളിചിരിയറിയാതെ
കരളിൽ കാതരയായ്
നീയുറങ്ങി!
ഒരു പൂവടർന്നപ്പോ-
ളറിയാതെ ഞാനെന്റെ
അനുരാഗവല്ലികൾ ചേർത്തുവച്ചു,
ആരുമറിയാതെ മനതാരി-
ലെഴുതിവെച്ചു!
നിന്നിതളിൻനിറങ്ങളിൻ
നിറവായ് നിന്നിട്ടും,
നിന്നഴകിന്നാണത്തി-
ന്നെഴവായിരുന്നിട്ടും
നിന്നിഴവോലയെന്തേയെനിക്കെഴുതിയില്ലാ,
ശിശിരമൊരു മിഴിദൂരമെന്തേ നടന്നതില്ല!?
എങ്കിൽ ഞാനൊരിലകൊഴിഞ്ഞ
മരമായ് മാറുകില്ല,
മഴനിറഞ്ഞമിഴിയായ് മാറുകില്ല!

നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

By ivayana

Leave a Reply

Your email address will not be published. Required fields are marked *