മഴത്തുള്ളിവീണ വഴിയരികിലൊരു
മണ്ണിൻ മണം ഏറ്റു നിൽക്കുമച്ഛൻ
വീടിന്റെമുറ്റം നനഞ്ഞ നേരത്തങ്ങ്
മഴയോടെനോക്കി ചിരിക്കുമച്ഛൻ
കാറിന്റെചില്ലിൽ മഴ വരച്ചങ്ങനെ
കാലങ്ങളോർമ്മപ്പൂ വായങ്ങു നിൽക്കുമ്പോൾ
കൈയൊന്നു താങ്ങി നിന്നീടുന്നനേരത്ത്
ഭയംദൂരെ മാറിപ്പോ മെന്നങ്ങിരിക്കിലും
മീശതൻക്കീഴിലെ ചിരിയോളമങ്ങനെ
മഴയ്ക്കുമൊരുതരം ചൂടുണ്ടോയെന്നത്
കണ്ണടയ്ക്കുള്ളിലായ് തങ്ങിനിൽക്കുന്നൊരു
സ്നേഹവെളിച്ചത്തിന്നോർമ്മകൾ പൂക്കുന്നൂ
വെള്ളഷർട്ടിന്റെ വരകളിലൂടെയാ
മഴചെയ്തുപാട്ടായൊങ്ങഴുകീടും നേരം
“വീട്ടിലേയ്ക്കൊന്നു
വരൂമകനേയെന്ന
സ്നേസ്വരമത് കാറ്റിലുഞ്ഞാടി
മഴപെയ്യുംനേരം
മാനംനിറഞ്ഞതും
അച്ചന്റെ കൂടെകളിച്ചങ്ങു നിൽപ്പതും
ചെറിയമുറ്റമത് സ്വർഗ്ഗമാക്കീടുമ്പോൾ
ഓർമ്മകൾക്കങ്ങനെ ചിറകു മുളച്ചതും
കാറ്റാടികുന്നിലെ
ചെറുമരങ്ങൾക്കിടയിലൂടച്ഛനോടൊത്തു ഞാൻ പയ്യേനടക്കുമ്പോൾ
മാരിക്കാറിന്റെ വരവു കണ്ടാവണം
അച്ഛന്റെമാറോടു ചേർത്തുവെച്ചങ്ങനെ
മഴപെയ്തുമാനം തെളിഞ്ഞയാനേരത്ത്
ഓർമ്മകൾ പൂക്കുന്ന പൂങ്കാവനം പോലെ
അച്ഛനിപ്പോഴുമെൻ
കണ്ണിന്റെമുമ്പിലായി
ഓർമ്മയായിപൂത്തു വിരിഞ്ഞു
നിന്നീടുന്നൂ!🌧️

By ivayana

Leave a Reply

Your email address will not be published. Required fields are marked *