രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
അതിശയമായൊരപചിതലീല
അപരാധമില്ലാതന്യഹിതത്തിനു
അളവിലായതിരാത്രമധികമായി
അംശഭൂതങ്ങളിലാവർത്തനമായി.
അഖിലമെല്ലാമൈശ്വര്യനിദാനമായി
അലിവോടവിരതമനുഗ്രഹമാകെ
അഗ്നികണങ്ങളുതിർന്നുതിർന്ന്
അങ്കണമാകെജ്യോതീർസ്പുലിംഗം.
അൻപാലെങ്ങും പടർന്നു പടർന്ന്
അജ്ഞാനമൊഴിച്ച പ്രജ്ഞയിലായി
അടയാളമായൊരു സ്വസ്തികയിൽ
അജിരമായോരക്ഷികളായിരമായിരം.
അനൃതമെല്ലാമകറ്റുമോരഭിമാനം
അമരതടിയായിയനന്തമുതിരവേ
അഭിഹിതമിച്ഛയാലകതളിരാകെ
അന്തർധിയായോരലങ്കാരങ്ങൾ.
അഗ്നിശിഖാവർണ്ണപ്പൊലിമകൾ
അനന്തമായിട്ടനിലസംഗീതമായി
അന്തകനല്ലതുത്രാണനായിളയിൽ
അഭാഷണഭൂഷണനഭ്രേയനായി
ആദിനിദാനം അഗ്രേസ്സരനായി
അതിശയശയനനമരപ്രഭുവായി
അംശുകനായതിവർത്തകനായി
ആദിമദ്ധ്യാന്തമഭീഷ്ടുതനാകുന്നു.
അംഭസ്സായഗ്നിയനന്തംധേനുവായി
അർത്ഥമായുപഗ്രഹാലയത്തിലായി
അംസളനായിബാഹുലേയോജ്ജ്വലൻ
അഘോരനായെന്നുമേധീമതിയായി.
അന്തരാധ്യാനനായിയനസ്സിലാകെ
അർച്ചിസ്സായിട്ടാനന്ദമാമുത്സുകൻ
അപാവൃതനായിജൈത്രേയനായി
അഭീഷ്ടമമ്പർക്കോനായുല്ലാസിതം.
അശ്വദ്ധത്തിലായാലോലമാടുമ്പോൾ
അഖിലസംസ്സർഗ്ഗത്തിനുയഥേച്ഛയാലെ
അകലമില്ലാതെയാസന്നിധിയിലായി
അന്തികമറിവാനായറിവുമനന്തമായി.
അതിസ്വാന്തനത്തിലുപദേശകനായി
അന്വേഷണത്തിലതിസ്നേഹരൂപൻ
അതിസമർത്ഥനാമാശ്രിതരക്ഷകൻ
അമലതയാർന്നധന്യതാമൂർത്തിയായി.
അഷ്ടാപദകാന്തീകളേബരനിതനായി
അമേദ്യമേദ്യത്തിലോരേപ്പോലലിയും
അനുഗമനത്തിലും പ്രതിഗമനത്തിലും
അപചയമില്ലാത്തുപചയമോടെന്നും.
അഭാവിതനായും പ്രഭാവിതനായും
അമരത്തായും അണിയത്തായും
അലസതയാലുമുജ്ജ്വലതയിലും
അല്പേച്ഛയിലും അമിതേച്ഛയിലും.
ആകർഷകനായ് വികർഷകനായ്
അനുകൂലകനായ് പ്രതികൂലനായ്
ആസക്തനായ് അനാസക്തനായ്
അനിഷ്ടതയല്ലാനിസ്സംഗതയിലായി.
ആകാരമായോരഗ്നിപ്രഭാവമായി
അധികരണമായോരൂർജ്ജതന്ത്രം
ആമ്നായമായോരാരോഹണത്തിൽ
ആശയമാഴിയായാരൂഢനൊഴുകി.
ആശിസ്സാമധ്യായയഭിവാഞ്ജിതലാഭം
അനിശമാശ്ലേഷിതതല്പരമേന്മയാൽ
അഞ്ചിതമാമോദശ്രീവിലാസിതൻ
അതിശയവിലയിതമംഗളമഹാശയൻ.
അതിഗുണസത്തമനുത്തമോത്തമൻ
അതിവിനയസാമ്രാട്ടാമുപാദാനനായി
അതിജാഗരമെഥാതഥതഥ്യയിലായി
അതിദിവ്യമാർന്നതാമാഹ്ലാദപ്പൂർണ്ണൻ.

