രചന : ബിനോ പ്രകാശ് ✍️
താങ്കൾ ഒരു നല്ല സുഹൃത്ത് ആണെന്ന് കരുതി ഞാനെന്റെ ഹൃദയം തുറക്കുന്നു….
പങ്കുവെക്കുവാനാരുമില്ലാതെ
വിഷാദത്തിന്റെ മറുകരയിലെത്താൻ കഴിയാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു തോണി പോലെ നടുക്കയത്തിൽ ഞാനുലയുകയാണ്
അവർ പറയുന്നത് കേട്ട് ഞാൻ തലയാട്ടി .
എന്നെ നല്ല സുഹൃത്തായി മാത്രം കാണുക.എന്നിട്ടേ എന്തെങ്കിലും പറയാവു
അവൾ… തുടർന്നുകൊണ്ടേയിരുന്നു..
ഞാൻ ഗായത്രി
M. A…. സാഹിത്യം.
ബിനോ, ” ഗണിക” എന്ന വാക്കിന്റെ അർത്ഥം എന്താണെന്നറിയാമോ?.
അറിയാം ഞാൻ പറഞ്ഞു. “വേശ്യ “പരസ്ത്രീ.”
എന്നൊക്കെയതിനർത്ഥമുണ്ട്…
ഇയാൾക്കെന്നോട് ഒരു വികാരവും തോന്നാതിരുന്നാൽ ഞാനൊരു സത്യം പറയാം.
ഞാൻ ഒരു ഗണികയാണ്.
ഇരുളിന്റെ മറവു തേടി വയറ്റി പിഴപ്പിന് പുരുഷനെ തേടുന്ന തെരുവ് വേശ്യയല്ല.
അടങ്ങാത്ത കാമവുമായി പട്ടാപകൽ ജാരന്മാരെ കാത്തിരിക്കുന്ന ഒരു ഗണിക..
എനിക്കു വിശ്വസിക്കാനാകുന്നില്ല.
ഞാൻ ആത്മഗതം ചെയ്തു..
അവളെന്നെ നോക്കി.
ഇതു പറയാൻ ഞാൻ ലജ്ജിക്കുന്നില്ല. ഉന്നതകുലജാതയായതു കൊണ്ടോ, പണമുള്ളതു കൊണ്ടോ, ഏ സി റൂമിൽ ഇരിക്കുന്നതു കൊണ്ടോ ഞാൻ മാന്യ ആകുന്നില്ല.
പട്ടിണി തീർക്കാൻ…. തെരുവിലെ ഇരുളിൽ ഇരിക്കുന്നതുകൊണ്ടു അവൾ മോശക്കാരിയുമാകുന്നില്ല.
സ്വന്തം ഭർത്താവിനെ കൂടാതെ.
മറ്റു പുരുഷനെ പ്രാപിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരേ പേര് തന്നെയാണ് “വേശ്യ “
ഇത്രയും അറിവുള്ള ഗായത്രി എങ്ങനെ ആണ് ഇതു പോലെ ആയതു?
എന്റെ ചോദ്യത്തിനു മുന്നിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.
ഉടുക്കുകൊട്ടും,, തുകിൽ നാദങ്ങളും,തുടി കൊട്ടുന്ന കളരികളുമുള്ള ഒരു ഗ്രാമത്തിലെ പാവം പെണ്ണായിരുന്നു ഞാൻ.
കോളേജ് മാഗസിൻ എഡിറ്റർ ആയിരുന്നു….
യൗവനക്കാലത്തിലെ പ്രണയങ്ങളെ ചിരിച്ചു തള്ളിയാണ്. എല്ലാവരുടെയും ഇഷ്ടത്തിനു വഴങ്ങി പ്രതാപശാലിയായ ഒരുവനെ വിവാഹം കഴിച്ചത്. ആര് കണ്ടാലും മോഹിക്കുന്ന സൗന്ദര്യം. അയാൾ നല്ലവനായിരുന്നു….
എന്റെ അച്ഛനെ സ്വന്തം അച്ഛനെപ്പോലെ കണ്ടു…. ആർക്കും എന്ത് സഹായവും ചെയ്യും.
എന്നെയും ജീവനായിരുന്നു….
പക്ഷേ’,കിടപ്പറയിൽ അയാൾക്ക് വേണ്ടിയിരുന്നതു ഭാര്യയെ അല്ലായിരുന്നു.
പോൺ വീഡിയോകളിലെ ഒരു നായികയെ ആയിരുന്നു.
നീല ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഇട്ടു.. അതു പോലെയൊക്കെ അഭിനയിക്കുന്ന ഒരു സ്ത്രീയാ യിരുന്നു അയാളുടെ മനസ്സിൽ ഞാൻ.
ഞാനൊരു മദാമ്മ അല്ല. എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല…..
ഫേസ്ബുക്കിൽ പരിചയപെട്ട് സ്ത്രീകൾക്കു വീഡിയോ കാൾ ചെയ്തു ലൈംഗികചുവയുള്ള സംസാരവും ഭോഗവും ഇഷ്ടപെടുന്ന അയാൾക്ക് എന്നെ വെറുപ്പായി.
ഭാര്യ സുഖത്തെക്കാളും വീഡിയോ കാളുകൾചെയ്യുന്നതിലായിരുന്നു അയാളുടെ സുഖം.
ദ്രവിച്ചു പോകാൻ ഞാൻ ചെതുക്കിച്ച തടിയൊന്നുമല്ലലോ
എനിക്കും മോഹങ്ങൾ ഉണ്ടായി.
പുരുഷ സ്പർശത്തിനായി ഞാൻ മോഹിച്ചു.
അമ്മായി അപ്പന്റെ കൂട്ടുകാരൻ വീട്ടിൽ വരുമ്പോളൊക്കെ എന്റെ ശരീരത്തിന്റെ കയറ്റിറക്കങ്ങളിൽ നോക്കുന്നതു ഞാൻ കണ്ടിരുന്നു. തളർന്നു കിടക്കുന്ന അമ്മായിയപ്പനെ കാണാൻ വന്ന അയാളെ ഞാൻ മോഹിച്ചു…. വൃദ്ധനാണെങ്കിലും അയാളിൽ ഒരു പുരുഷൻ ഉണ്ടായിരുന്നു.
“ഇളകിയ മണ്ണിൽ കുഴി കുത്തുന്നവൻ അല്ലലോ പുരുഷനെന്ന പേരിനു യോഗ്യൻ.”
“പാറയിൽ കിണർ കുത്തുന്നവനാണ് വ്യക്തിത്തമുള്ള പുരുഷൻ “
വാർദ്ധക്യം ചൊരിഞ്ഞ ആ ശക്തി ഹാർട്ട് അറ്റാക്ക് വന്നു പൊലിഞ്ഞു.
കാട്ടുപന്നി കുത്തി മറിച്ച മണ്ണു പോലെയായി ഞാൻ.
വീടിന്റെ മതിലിനപ്പുറത്ത് ടെറസിൽ നിന്ന് വ്യായാമം ചെയ്യുന്ന അടുത്ത വീട്ടിലെയൊരു പുരുഷൻ എന്നെ നോക്കുമായിരുന്നു….
വികാരമടങ്ങാത്ത എന്റെ ശരീരമയാളെ എന്റെ വീട്ടിലേക്കു ക്ഷണിച്ചു. പക്ഷേ..
വിയർത്തു കുളിച്ചു നിൽക്കുന്ന ഒരു സ്ത്രീയോട് ആയിരുന്നു അയാളുടെ കാമം.ലിപ്സ്റ്റിക്കും, മസ്ക്കാരയും, സുഗന്ധവും പൂശിയ സ്ത്രീയെ അയാൾക്കറപ്പായിരുന്നു…. മുഷിഞ്ഞ വേഷവും വിയർപ്പിന്റെ രൂക്ഷ ഗന്ധവുമുള്ള സ്ത്രീയാ കുവാൻ അയാളെന്നോട് പറഞ്ഞു.
പുരുഷന്റെ മോഹങ്ങളുടെ നിറം വ്യത്യസ്തമാണെന്ന് അപ്പോളാണ് ഞാൻ ഗ്രഹിച്ചതു.
സുന്ദരിയായ ഭാര്യയുണ്ടെങ്കിലുംനാളുകളായി വീട്ടുവേലക്കാരിയെ പ്രാപിക്കുന്നവനു വിയർപ്പിന്റെ ഗന്ധമാണ് ഉത്തേജനo. വ്യത്യസ്ത്ങ്ങളായ ഒരുപാട് പുരുഷന്മാർ എന്നിൽ അടുത്തു.എല്ലാരും വ്യത്യസ്തങ്ങളായ ആഗ്രഹങ്ങളുള്ളവർ.
ഞാൻ ഒന്നു ചോദിച്ചോട്ടെ?
ഇത്രയും പുരുഷന്മാരിൽ ആരോട് ആണ് ഇഷ്ടം തോന്നിയത്…? എന്റെ ചോദ്യം കേട്ടവൾ ചിരിച്ചു.
ഹ ഹ നല്ല ചോദ്യം.
മൊബൈൽ ഫോണിലൂടെയും വീഡിയോ കാളിലൂടെയും ആത്മ രതി അടയുന്ന എന്റെ ഭർത്താവിനോട് തന്നെ.
നീല ചിത്രങ്ങളിലെ പെണ്ണുങ്ങളെ ക്കാളും സുന്ദരിയാണ് ഞാനെന്നു അയാൾ തിരിച്ചറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
പുരുഷൻ പറയുമ്പോഴല്ലെ ഏതൊരു സ്ത്രീയും സുന്ദരി ആകു.
അഴകുള്ള ശരീരാവയവങ്ങൾ സ്ത്രീയ്ക്കു ദൈവം തന്നിരിക്കുന്നതു ഏകയായി സഞ്ചരിക്കാനല്ലല്ലോ.അതൊക്കെ
പുരുഷനു പങ്കു വെക്കുവാനാണു
“ഭൂമിയിൽ പുരുഷനു സ്ത്രീയെ കൂടാതെയും സ്ത്രീക്കു പുരുഷനെ കൂടാതെയും കഴിയാനാവില്ല.”

