2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.

നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും. നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക പുരസ്കാരങ്ങളും നൽകപ്പെടും.

2026 ആഗസ്റ്റ് 6,7.8,9 തീയതികളിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കൺവെൻഷനിൽ സംഘടിപ്പിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും. അടൂർ ഗോപാലകൃഷ്ണൻ, കെ. വി. മോഹൻകുമാർ, ജോസ് പനച്ചിപുറം, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി .ഡി . രാമകൃഷ്ണൻ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.

കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക.

പുസ്തകത്തിന്റെ രണ്ട് കോപ്പികൾ 2026 ജൂലായ് അഞ്ചിനു മുൻപ്‌ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803.

By ivayana

Leave a Reply

Your email address will not be published. Required fields are marked *