അവനെ ഞാൻ ആദ്യം കണ്ട ദിവസം,
അവന്റെ കണ്ണുകളിൽ ഒറ്റപ്പെട്ടു പോയതിന്റെ സങ്കടം ഉണ്ടായിരുന്നു…
എന്ത് സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടെന്നു കൊടുത്ത വാക്ക് ഇ നിമിഷം വരെ ഞാൻ പാലിച്ചു
അവനെ ഞാൻ സ്നേഹിച്ചു…
വല്ലാതെ വിശ്വസിച്ചു…
എന്റെ ജീവിതത്തിലെ ഓരോ ചെറിയ സന്തോഷവും,
ഓരോ വലിയ സ്വപ്നവും അവനുമായി പങ്കുവെച്ചു.
കാലം മാറി…
അവന്റെ വലിയ സന്തോഷങ്ങൾ
അവൻ നേടി എടുത്തു.
സാഹചര്യങ്ങൾ എന്നെ പരീക്ഷിക്കാൻ തുടങ്ങി.
പ്രശ്നങ്ങൾ ഒന്ന് പിന്നിട്ട് മറ്റൊന്ന് വന്നു.
ആ സമയത്ത് ഞാൻ കരുതിയത്
അവൻ കൂടെ ഉണ്ടാവും എന്നാണ്.
പക്ഷേ..
അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന ആ സ്നേഹം മാഞ്ഞുപോയി.
എന്നെ ചേർത്തു നിർത്തേണ്ട കൈകൾ
എന്നെ വിട്ടുകളഞ്ഞു…
സ്നേഹം അത് ഒരു ചിലന്തി വലയാണ്.
ഇരയെ പിടിക്കാൻ ഉള്ള വേടന്റെ
മികവ്.. അവിടെ കാണാം
സാഹചര്യങ്ങൾ മനുഷ്യരെ മാറ്റും.
ഇന്നലെ നമ്മളോടൊപ്പം നിന്നവരും,
ഇന്ന് നമ്മളെ വിട്ടുപോകാം…
അവനെ ഞാൻ കുറ്റം പറഞ്ഞില്ല…
കാരണം അവൻ ഇന്ന് ഹാപ്പിയാണ്.
അതായിരുന്നു ഞാനും ആഗ്രഹിച്ചത്.
അവന്റെ സന്തോഷം.
എങ്കിലും കൂട്ടുകാരാ എന്നെ പെരുവഴിയിൽ ഉപേക്ഷിച്ചു പുതിയതിനെ തേടി നീ പോയപ്പോൾ
നിന്നെ തകർക്കാനുള്ള ആയുധം എന്റെ കൈയിൽ ഉണ്ടായിട്ടും ഞാൻ നിന്നെ ഒരു പുഞ്ചിരിയോടെ യാത്ര ആക്കുന്നു.
ആരെയും അന്ധമായി വിശ്വസിക്കരുത്…
നിന്റെ കൈകൾ ശൂന്യം എന്ന് കണ്ടാൽ അകന്നു പോകുന്ന അടുപ്പം ആണ് ഓരോ സ്നേഹത്തിന്റെയും പിന്നിൽ
ആരെയും സ്നേഹിക്കരുത്… വിശ്വസിക്കരുത് എന്നല്ല… കാത്തിരിക്കുക
കാലവും….. സാഹചര്യങ്ങളും
മനുഷ്യരുടെ യഥാർത്ഥ മുഖം കാട്ടി തരിക തന്നെ ചെയ്യും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *