ഞാൻ സന്തോഷത്തിൽ ആണെന്ന്
നിങ്ങൾ കരുതി.
എല്ലാം സഹിക്കുന്നവളെന്ന്,
എല്ലാം മനസ്സിലാക്കുന്നവളെന്ന്.
പക്ഷേ ആരും ഒരിക്കൽ പോലും
എന്നോട് ചോദിച്ചില്ല
നിനക്ക് വേദനിക്കുന്നുണ്ടോ എന്ന്.
നിങ്ങളുടെ സ്നേഹത്തിനായി ഞാൻ
എന്റെ സ്വപ്നങ്ങൾ മാറ്റിവെച്ചു
എന്റെ ആഗ്രഹങ്ങൾ
എന്റെ കണ്ണീരിൽ അലിഞ്ഞു ഇല്ലാതെയായി.
രാത്രികളോട് മാത്രം ഞാൻ സങ്കടം പറഞ്ഞു.
എല്ലാവർക്കും വേണ്ടി ഞാൻ പുഞ്ചിരിയുടെ
മുഖം മൂടി അണിഞ്ഞപ്പോൾ
എനിക്ക് വേണ്ടി ഒരാളും ഉണ്ടായില്ല.
നിന്റെ സാമിപ്യം വല്ലാതെ കൊതിച്ചിരുന്നു ഞാൻ..
നിനക്കും ഞാൻ പണം കയ്ക്കുന്ന മരം ആയിരുന്നു
എന്നിട്ടും ഇന്നും എന്റെ ഹൃദയത്തിൽ
നിന്നോട് ഉള്ള സ്നേഹം
ഏറ്റവും ആഴത്തിലുള്ള മുറിവാണ്…!

By ivayana

Leave a Reply

Your email address will not be published. Required fields are marked *