കുർദുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച 14 കാരി യസീദി പെൺകുട്ടി 5 വര്ഷങ്ങള്ക്കു ശേഷം ഇരുപതാം വയസിൽ മോചിതയായപ്പോൾ പറഞ്ഞ അനുഭവങ്ങളുടെ ഒരു ചെറിയ ആവിഷ്ക്കാരം കവിതയായി നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.
===========================
ഭാഗം ഒന്ന്
=========
മഞ്ഞുമ്മവക്കുന്ന, പൂക്കൾ ചിരിക്കുന്ന
സുന്ദരമായൊരു ഗ്രാമം
ലില്ലികൾ പൂത്തു സുഗന്ധം പരത്തുന്ന
നന്മ നിറഞ്ഞൊരു ഗ്രാമം
അരുമയോടാകാശ ചെരുവിൽ നക്ഷത്രങ്ങൾ
മിഴി ചിമ്മി നിൽക്കുന്ന ഗ്രാമം
അലസമായ് താഴ്വാര കുളിരിൽ
നിലാവിനെ പ്രണയിച്ചുറങ്ങുന്ന ഗ്രാമം….
ഒരു രാവിൽ ഗ്രാമത്തിൽ ഭീകരർ വന്നുചേർന്നൊരുപാട് പേരെ വധിച്ചു
പതിനാലു വയസുള്ള പെൺകുട്ടിയെ കാമ കൊതിയോടവർ കൊണ്ടുപോയീ
ഭാഗം രണ്ട്
=========
കാറ്റും വെളിച്ചവും ഇല്ല
കാട്ടു ചോലയും പൂക്കളും ഇല്ല
കവിത മൂളി ദുഃഖം അലിയിച്ചു തീർക്കുവാൻ
കരളിൽ കവിതയുമില്ല..
നിറമുള്ള സ്വപ്നങ്ങളില്ല
വിളക്കിന്റെ ജ്വാലയുമില്ല,
നിണമൊഴുകി വറ്റിയ നിലവും
നിലവറയിലെ ഇരുളും തണുപ്പും..
മഷിയില്ല കണ്ണിലെഴുതാൻ
മണമുള്ള പൂവില്ല ചൂടാൻ
മടുത്തിട്ടും ഒട്ടും മടുക്കാതെ നിൽക്കുന്ന
മണമെന്റെ വേർപ്പതു മാത്രം..
ഇരുളിൽ ഞാനേറെ കരഞ്ഞു
ഇരുൾഎന്നയും നോക്കി കരഞ്ഞു
ഇരുളിൽ അവർ വന്നു നഗ്നയാമെന്നിൽ ഇണചേർന്നു
വീണ്ടും കിതച്ചു…
വാതിൽ തുറന്നു കിടന്നു
വരി വരിയായവർ വന്നു ചേർന്നു
വയറും, തുടയും, മുലയും എൻ നാഭിയും,
വന്യമായ് കീറി മുറിച്ചു…
ഭാഗം മൂന്ന്
==========
പതിനാലു വയസുളോരെന്നെ
പലരും പലവുരു കൊന്നു
പലതും അറിയാതെ പകലും അറിയാതെ
പലർക്കും അടിമയായ് തീർന്നു..
നഗ്നയായ്‌ അഞ്ചു വർഷങ്ങൾ
നഷ്ടമായില്ല ജീവൻ എന്നിട്ടും !!!
നക്തഞ്ചരന്മാർ കയറി ഇറങ്ങിയ
നരകത്തിൽ അഞ്ചു വർഷങ്ങൾ..
അടിമ യസീദി പെൺകുട്ടി
അവൾക്കറിയിയില്ലവൾ ചെയ്ത തെറ്റ്
അവളൊരു പെണ്ണാണതുകൊണ്ടു മാത്രം
അവളെ കൊല്ലാതവർ കൊന്നു…
ഒന്നു കരയാൻ കഴിയാതെ
വെളിച്ചം അറിയാതെ
അഞ്ചു വർഷങ്ങൾ ഇരുട്ടിൽ..
നഗ്നയായ്‌ കാമാർത്തർ കീറിമുറിച്ച യസീദി എൻ തെറ്റെന്ത് ചൊല്ലൂ…
തോക്കിൻ കുഴൽ കണ്ടനാളത്തിൽ
വച്ചൊന്നമർത്തിയാൽ ഞാൻ മരിച്ചേനെ
കൊല്ലാതെ കൊന്നവർ, പച്ചക്കു തിന്നവർ പകയോടെ അഞ്ചു വർഷങ്ങൾ !!!!

സുനു വിജയൻ

By ivayana