ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺ​ഗ്രസ് വഹിക്കുമെന്നും അവർ വ്യക്തമാക്കി.100 കോടി രൂപ ചെലവിട്ട് ഡൊണാൾഡ് ട്രംപിന് സ്വീകരണമൊരുക്കാൻ കഴിഞ്ഞ സർക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കുന്നില്ലെന്നും അവർ ചോദിച്ചു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നൽകിയ റെയിൽവേയുടെ കെെവശവും പണമില്ലേ എന്നും അവർ ആരാഞ്ഞു.മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അല്ലായിരുന്നെങ്കിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് തിരികെ മടങ്ങാൻ പണമില്ലാത്തതുകൊണ്ട് മാത്രം ആയിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നും സോണിയ ​ഗാന്ധി പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവശ്യക്കാരായ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോൺ​ഗ്രസ് വഹിക്കാ‍ൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

By ivayana