ഇന്നലെകളെ
എന്തിനു നിങ്ങൾ
മാടി വിളിക്കുന്നു,
ഉണരുവാനാകാതെ
പിടയുകയാണല്ലോയിന്നുകൾ
ദുരിതമാണിന്ന്, ഒരു
ദുരന്തം തലയ്ക്കു മേൽ ‘
തഴുകി നിൽപ്പു ലോകമാകെ
മരണ നിരക്കുകൾ
നാൾക്കുനാളേറി പായു-
മ്പോഴെന്തു ചെയ്യുമെന്നറിയാതെ
ശാസ്ത്രവും, മതപ്രവാചകരും
ഭരണാധികാരികളും
നിശബ്ദരായ് പോകുന്നു.
എങ്കിലും അടച്ചിട്ട
കൂരയ്ക്കു കീഴീലിന്നു
എല്ലാരും പരസ്പരമുരിയാടി
ചിരിച്ചു ഒരുമയുടെ വസന്തം
തീർക്കുന്നു, കെട്ട
കാലത്തിലും നൽക്കാഴ്ചകളായ്.
ഭീതീയുടെ നെരിപ്പോടിന്നുള്ളിൽ
പിടയുന്നു ചിന്തകൾ.
നാളെയുടെ മോഹങ്ങൾക്കുമേൽ
കരിനിഴലാഴത്തിലലിഞ്ഞു
ചേർന്നു ഇനിയെന്നു
വേർതിരിച്ചെടുക്കാനാകു-
മെന്നറിയാത്ത വിധം.
എങ്കിലും പ്രതീക്ഷകൾ
നമ്മൾ എല്ലാമതിജീവീക്കും
കാലമേ കാത്തിരുന്നു
കണ്ടോളു.
🍁🍁🍁🍁🍁🍁🍁🍁
ഡെയ്സൺ. നെയ്യൻ

By ivayana