ഓർക്കുന്നു ഞാനാ രക്തദാനത്തിൻ്റെ
മഹത്തരമായോരു ഓർമ്മകളെയിന്നും
നടുക്കുന്ന കൊലവിളികൾ തുടരുന്നതിനിടേയായി
തീവ്രമാം രാഷ്ട്രീയ കണ്ണൂരിൻ മണ്ണിൽ
അക്രമത്തോടുള്ള ബന്തുകളെന്നത്
ദിനേനെയെന്നോണം നടക്കുമാക്കാലത്ത്
നടുക്കുന്ന വാർത്തകൾ പടരുന്നതിനിടയിലായ്
നടന്നോരാ നൻമയേ സ്നേഹത്തോടങ്ങിനേ
സ്മരിക്കുന്നുണ്ടു ഞാൻ സന്തോഷത്തോടേ …..
ഗുരുതരമായോരു രോഗബാധയേറ്റിട്ട്
ജീവരക്തമങ്ങിനേ വറ്റിത്തീർന്നിട്ട്
മരണത്തേ മുഖാമുഖം കണ്ടോരാ നാളിൽ
ആയോരക്രമബന്തിനേം തോല്പ്പിച്ച് ..
എൻജീവനെയന്ന് രക്ഷപ്പെടുത്തുവാൻ,
എവിടെനിന്നൊക്കെയോ വന്നുചേർന്നായിട്ട്…
എൻ സിരകളിലൂടവരുടെ രക്തത്തേ ,
പ്രതിഫലേച്ഛയില്ലാതെ നിറച്ചു തന്നിട്ടായി …
വ്യത്യസ്ത ആശയ മതവിഭാഗത്തിൽപ്പെട്ട,
നൻമയാം സഹോദരൻമാരായ മൂന്നു പേർ…
രക്തദാനമെന്നോരാ മഹാദാനത്തിൻ്റേ
ജീവദാനമെന്നോരാ മഹാദാനത്തിൻ്റെേ
നൻമയായ് മാറിയ ആ ഹൃദയങ്ങളേ…..
ചേർത്തുപിടിക്കുന്നു ഞാനിന്നുമെന്നും
എൻജീവനെ രക്ഷിച്ച് സിരകളിലൊഴുകുന്ന
അവർതൻ രക്തത്തെ സാക്ഷിയാക്കിക്കൊണ്ട്…
ഒരിക്കൽക്കൂടി ഞാൻ ഉറക്കേപ്പറയട്ടേ
രക്തദാനമെന്നത് ജീവദാനമാണത്
രക്തദാനമെന്നത് മഹാദാനവുമാണ്…..

ലാൽച്ചന്ദ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *