പ്രവാസികളുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കി. സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതോടെ അബുദാബി -കൊച്ചി സര്‍വീസ് മാത്രമായിരിക്കും നാളെ ഉണ്ടാകുക. അബുദാബിയില്‍ നിന്നുള്ള 200 യാത്രക്കാരുമായി വിമാനം നാളെ രാത്രി 9.15ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നാളെ വിമാനത്താവളത്തില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.വ്യാഴാഴ്ച പുറപ്പെടേണ്ട രണ്ടു വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളാണ് യാത്ര മാറ്റിയത്. വിമാത്താവളത്തില്‍ എത്തുന്ന പ്രവാസികളെ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരുത്തുന്നത്. അബുദാബി-കൊച്ചി വ്യാഴാഴ്ച യുഎഇയില്‍ നിന്ന് പുറപ്പെടുക. ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.അഞ്ച് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവിടെ വൈദ്യ പരിശോധനയുണ്ടാകും.

ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക് വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വിമാന സര്‍വീസ് മാറ്റിവച്ചു. ഈ സര്‍വീസ് ശനിയാഴ്ച നടത്തും. വ്യാഴാഴ്ച രാത്രി 10.45ന് കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസാണ് മാറ്റിയത്. വിമാന ജീവനക്കാരുടെ വൈദ്യ പരിശോധന വൈകുന്നതാണ് കാരണമെന്ന് അറിയുന്നു.അബുദാബി-കൊച്ചി വിമാനത്തിന് 15000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദുബായ് കൊച്ചി വിമാനത്തിന് 13000 രൂപയും ദുബായ് കോഴിക്കോട് വിമാനത്തിന് 15000 രൂപയുമാണ് നിരക്ക്. ദോഹ കൊച്ചി 16000 രൂപയും ദോഹ തിരുവനന്തപുരം 17000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കും 19000 രൂപ.ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് 16000 രൂപയും കൊച്ചിയിലേക്ക് 17000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മസ്‌ക്കത്ത് കൊച്ചി വിമാനത്തിന് 14000 രൂപയാണ് ടിക്കറ്റ് വില. ക്വാലാലംപൂര്‍ കൊച്ചി 15000 രൂപയാണ്. ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് 50000 രൂപയും അമേരിക്കയില്‍ നിന്ന് ഒരു ലക്ഷവുമാണ് ടിക്കറ്റ് നിരക്ക്.നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ യാത്രാ ചെലവ് സ്വന്തമായി വഹിക്കണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. രാജ്യത്തെത്തിയാല്‍ എല്ലാവരും 14 ദിവസം ക്വാറന്റൈനിലാകും.

By ivayana