മടങ്ങിയെത്തുന്ന പ്രവാസികളെ എത്ര ദിവസം ക്വാറന്‍റൈനിൽ പാർപ്പിക്കണം എന്നത് മുതൽ പണം നൽകി ഹോട്ടലുകളോ റിസോർട്ടുകളോ നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല .. ആരോഗ്യമന്ത്രി.

കേരളത്തിലെത്തുന്നവരിൽ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം. ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അതേസമയം മടങ്ങിയത്തിയവർ ആവശ്യപ്പെട്ടാൽ പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതേ കാര്യം തന്നെയാണ് ഇന്ന് പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും പറയുന്നത്.ഇതിനൊപ്പം പ്രവാസികളുടെ സർക്കാർ ക്വാറന്‍റൈൻ കാലാവധി സംബന്ധിച്ചും അനിശ്ചിതത്വം ഒഴിയുന്നില്ല. പരിശോധനയിൽ ഏഴാം ദിവസം കൊവിഡില്ലെന്ന് തെളിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാം എന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പറയുമ്പോഴും സർക്കാർ ഉത്തരവിൽ ഇപ്പോഴും പതിനാല് ദിവസമാണ്.ഔദ്യോഗിക രേഖകളിൽ പ്രവാസികളുടെ സർക്കാർ നിരീക്ഷണ കാലയളവ് പതിനാല് ദിവസമായി തുടരുന്നു.നാട്ടിലേക്ക് മടങ്ങിയെത്തുന്നവർ പണം നൽകിയാൽ മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറെടുത്തിരുന്നു. സ്വകാര്യ ഹോട്ടലുകളും വീടുകളും കണ്ടെത്തി പട്ടികയും പുറത്തിറക്കി. പക്ഷേ ഇതിൽ വ്യക്തത വരാത്ത നിരവധി കാര്യങ്ങൾ ഇപ്പോഴുമുണ്ട്.ഇന്ന് രാത്രി പ്രവാസികൾ കൂടി മടങ്ങി വരുമെന്നിരിക്കെ നിലവിൽ അത്തരം സൗകര്യങ്ങൾ ഉണ്ടാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

By ivayana