വിടരുവാൻ വെമ്പിനിന്ന മുകുളമാം
നിൻ മൃദു മോഹന മേനിയെ തഴുകി
ഇളം തെന്നൽ എഴുതിയ കവിതകൾ
എന്റെ സ്വപ്നത്തിൻ പുഷ്പഗന്ധം
പൂന്തേൻ കിനിയും ചൊടികളിൽ
പുണർന്നു പൂമ്പാറ്റകൾ മധു നുകർന്നു
നിർമ്മലമാം ഹൃദയദളങ്ങൾ
വിരഹമഴ പെയ്യാതെ പൊഴിഞ്ഞു
മനസ്സിലെ തളിർമരച്ചില്ലകളിൽ
സ്നേഹപക്ഷി വിതുമ്പി നിന്നു
തുഷാരമണികൾ മിഴികളിൽ ചൂടി
നിശാശ്രുബിന്ദുക്കളായ് കൊഴിഞ്ഞു
കാർമുകിൽ ച്ഛായയിൽ മറഞ്ഞു
പൂർണ്ണേന്ദു മുഖം മറച്ചു തേങ്ങി
ഇല പൊഴിയും ശിശിരത്തിലിരുന്ന്
ഒരു കുയിൽ പുനർജനി പാടുന്നു വീണ്ടും..

By ivayana

Leave a Reply

Your email address will not be published. Required fields are marked *