രചന : സുരേഷ് S ബാബു ✍️
കലാപങ്ങളൊടുങ്ങുന്നില്ല
മൺ കൂനകൾ മുത്തമിട്ട
രക്ത ഗന്ധങ്ങളിൽ മത്തുപിടിച്ച്
ആയുധങ്ങളാകാശത്ത്
പുകപടലങ്ങൾ തീർക്കുമ്പോൾ
ഭൂമിയിൽ ശ്വാസം കിട്ടാതെ
മരിക്കുന്നത് കുരുന്നുകളാണ്.
അണുവായുദ്ധ വികരണങ്ങളുടെ
രാസതന്മാത്രകളിൽ ഓരോ
ജീവനും മണ്ണിൽ പൊലിയുന്നു
മുഖവുരകളെഴുതിവെയ്ക്കുന്ന
ദിനാന്ത്യത്തിന്റെ വാർത്താ,തരഗങ്ങൾ
ചിത്രങ്ങളാലേഖനം ചെയ്യുമ്പോൾ
കണ്ടു മടുത്തകണ്ണുനീരി,നുപ്പ് മാത്രം.
മനസ്സുകൾ നെടുകെ പിളർത്തുന്ന
ചോരകാഴ്ചകൾ നടനമാടുന്നു
മണ്ണിന്റെ, മനസ്സിന്റെ മാറാപ്പുകൾ
കുരുതി കൊടുക്കുന്ന ഉത്തരവുകൾ
ആത്മസാക്ഷത്ക്കാരമെവിടെനിന്നാ _
ണ്,ഉറക്കെ പറയാൻ തുടങ്ങുന്നത്
വാക്കുകളടിച്ചമർത്തുകയാണ് മണ്ണിൽ.
കൈകളൊരുകാലത്തും ശുദ്ധമല്ലാത്ത
യുദ്ധക്കൊതിയന്മാർ സൂക്ഷ്മമാപിനി _
യിൽ, ഉന്നം വെക്കുന്നത് കുരുന്നു ജീവ,
നുകളെ മാത്രം,,തിരിച്ചടിക്കുന്ന ശബ്ദം
തിരിച്ചു വെക്കാതെ മുഖം തിരിഞ്ഞു നോക്കാതെ
ഉന്നം വെക്കുന്ന കള്ള
സൂത്രപ്പോരിന്റെ വെടിക്കോപ്പുകൾ.
എല്ലാക്കാലത്തുനുമപ്പുറത്ത്
ലോകാലോകങ്ങൾക്ക്മപ്പുറത്ത്
മനുഷ്യൻ മനുഷ്യനെക്കൊന്നൊടു ക്കാൻ
കോപ്പ് കൂട്ടുന്ന വർണ്ണവർഗ്ഗ ചിന്തകൾ
കാലമേറേക്കടന്നു പോയിട്ടും
കാലൻ വരച്ചിട്ട ചിത്രങ്ങളിലിന്നും
തെളിഞ്ഞു കത്തുന്നു ഓർമ്മകൾ.
കിൽഭുക്കും, ഐലൻ കുർദ്ധിയും
മണ്ണിലും മനസ്സിലും മായാത്ത ചിത്രങ്ങ-
ളായി കലാപങ്ങളൊടുങ്ങാതെ നിൽപ്പൂ
വംശവെറിയും ചോരക്കൊതികളും
വേർതിരിച്ചെഴുതിയ നേർ ചിത്രങ്ങൾ
എല്ലാം ലോകത്തിലും പരക്കട്ടെ,വെടി-
ക്കോപ്പുകൾ പറക്കാത്തോരാകാശം
സ്വപ്നം കാണട്ടെ ലോക ജനങ്ങൾ.
