രചന : പ്രസീദ ദേവു ✍️
പച്ചയായ മനുഷ്യർ
തനതായ ആവിഷ്കാരം
കൊണ്ടു സൃഷ്‌ടിച്ചെടുത്ത
എത്രയോ കലാരൂപങ്ങൾ
നമുക്കിടയിലുണ്ട്,
പറഞ്ഞും പാടിയും
മേലിനക്കിയും ,
താളംചവിട്ടിയും,
അവരങ്ങനെ
നിറഞ്ഞാടുന്ന കാഴ്ചകളിൽ
എത്രയേറെ മനുഷ്യജീവിതങ്ങളുണ്ട്,
പാടത്തും
പറമ്പത്തും
തെരുവിലും
പണിസ്ഥലങ്ങളിലും
ഉരുവപ്പെട്ട
എത്രയോ നിറഞ്ഞ കലാകാരൻമാരുണ്ട്,
ഓണക്കാലത്ത് തൃശൂർക്കാർക്കിടയിൽ
ആദ്യമെത്തുന്ന ചോദ്യം
പുലിക്കളി കാണാൻ പോവണ്ടേ
എന്നതാണ്,
കണ്ടാൽ ഓക്കാനം
വരുകയെന്നത് നമ്മളെ സംബന്ധിച്ച്
ചില ഭക്ഷണപദാർത്ഥങ്ങളാണ്,
ചിലതിൻ്റെ മണം, അതു നമ്മളെ
ചർദ്ദിപ്പിച്ചേ അടങ്ങു,
ഏതൊരു കലയും
ഉന്നതമാണ്,
അതിൻ്റെ മൂല്യവും അനന്തമാണ്
സിനിമയിലോ
രാഷ്ട്രീയത്തിലോ
സമൂഹത്തിലോ
പ്രവർത്തിച്ചതു കൊണ്ടൊന്നും
അതൊരാളിൽ കാര്യബോധങ്ങൾ
സൃഷ്‌ടിക്കപ്പെടുമെന്നും നമുക്ക്
നിർബന്ധം പിടിക്കാനാവില്ല,
രാവിലെ പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന പ്രവ്യത്തി മുതൽ
രാത്രി അന്തിയുറങ്ങുന്ന പ്രവ്യത്തികൾ വരെ
ഒരു കലയാണ്,
അഭിനവ ശ്രീരാമൻമാർ
അരങ്ങ് വാഴുന്ന കാലത്ത്
അവനവൻ മാത്രം ശരിയെന്നുറപ്പിക്കും
മുൻപ് ചിന്തിക്കേണ്ടിയിരിക്കുന്നു
മനസ്സിൽ പ്രഭവം നേടിയ ഒരു വ്യക്തിയുടെ
വാക്കാണ് ഇതെന്ന് ഓർക്കുമ്പോൾ
വിഷമവും തോന്നുന്നു,
തിരുത്തേണ്ടത് തിരുത്തി
കടന്നു പോവുമ്പോളെ
ചിലർക്ക് എവിടെയും സ്ഥാനമുണ്ടാവുകയുള്ളു
തൃശൂരിലെ എല്ലാ പുലികളി ടീമിനും
ആത്മാഭിമാനത്തോടെ
അഭിനന്ദനങ്ങൾ നേരുന്നു

