രചന : അഡ്വ: അനൂപ് കുറ്റൂർ.✍️
നമസിതാന്തരീക്ഷത്തിലുരുവായ
നല്ലവരായോരു ഉത്തമഭാവങ്ങൾ
നിധിയാകുന്നിതാധാത്രിക്കെന്നും
നന്മയേകാനുദകുന്ന പുണ്യമായി.
നിശ്ശബ്ദരായിയിരിക്കുന്നാളുകൾ
നിഷ്ഠൂരരകമേയെന്നുള്ള ധ്വനികൾ
നിസ്സാരെരെന്നാലാരേമളക്കാതെ
നീരീക്ഷണത്തിലവരേ പഠിക്കേണം.
നന്മയുണ്ടല്പമെങ്കുമുള്ളിലുറവയായി
നല്ലതു ചെയ്യുവാനുള്ള ആഗ്രഹവും
നന്നല്ലാത്തൊരാമതത്സര്യത്താലെ
നിരസനത്താലുള്ള ധിക്കാരങ്ങൾ.
നിരൂപിക്കുന്നതു വാസ്തവമാകില്ല
നല്പുംനില്പുമറിയാനായിശേഷിയുമില്ല
നാനാവർണ്ണാവൃതലോകത്തിലെല്ലാം
നിലനിൽക്കുന്നതു സങ്കീർണതകൾ.
നരകയാതനാബന്ധനനീഢത്തിൽ
നാഗബന്ധത്തിലകപ്പെട്ടുയുഴറവേ
ന്യായം വിധിക്കുന്ന ന്യായാധിപനും
നേരറിയാതേറുന്നൊരാശങ്കയാൽ.
നിത്യേനയുള്ള ചെയ്‌വിനയിലെല്ലാം
നാഗപ്പാശബന്ധനമാകുന്നസുവിൽ
നിലനിൽപ്പിനെതിരായന്തരായങ്ങൾ
നാളുതോറുമധികമാകുന്നഴലുകൾ.
നക്ഷത്രമെത്രയുദയരാശിയായാലും
നിത്യവൃത്തിക്കനുസരിച്ചേഫലമുള്ളു
നീളേനീളേശൗര്യമൊടുങ്ങുന്നാർത്തത
നൽകിച്ചലിഞ്ഞുരുകുയില്ലാതാക്കുന്നു.
നെഞ്ചുവിരിച്ചഹങ്കരിച്ചെത്രനാളുകൾ
നാലുകാശുണ്ടാക്കവേയോർക്കില്ലല്ലോ
നാക്കിലൂറുന്ന ;അഹങ്കാരധ്വനിയിലായി
നിലനിൽക്കില്ലൊരുസന്തോഷവുമധികം.
നാമധേയത്തിലായിയുത്താപമുദ്രകൾ
നായേപ്പോലെലലയുന്നപന്ഥാവിലായി
നാണംകെട്ടുതുലയ്ക്കുന്നദുരന്തങ്ങൾ
നാൾക്കുനാൾ ഉണ്ടാകുന്ന ശാപമായി.
നാശത്തിനാധാരമായേഴരശ്ശനിയയ്യോ
നല്ലവണ്ണം ബന്ധിക്കുന്നതാം കലിയുഗേ
നാലുകെട്ടിലുഴുറുന്ന ഇരുട്ടിലായെല്ലാം
നാലുകാലുംകുത്തിനടന്നുനരകിക്കുന്നു.
നവയൗവ്വനനിദ്രാദുഃസ്വപ്നത്തിലായി
നരകതാണ്ഡവമാടുന്നിതാതെയ്യങ്ങൾ
നാസ്‌തികതയാലെതിർത്തച്ചിന്തകൾ
നിരൂപിക്കുന്നതിലെല്ലാം ഹതാശരായി.
നിർഭയമോടെവസിക്കാനാഹ്വാനങ്ങൾ
നിർബദ്ധിച്ചെത്രയെത്രപ്രചോദിപ്പിച്ചിട്ടും
നിശ്ശബദ്ധതയിലുരുകുന്നകാർക്കശ്യം
നിസ്സാരെന്നോർപ്പിക്കുന്നാവർത്തനം.
നാടുനീളെഒളിച്ചോടാനുള്ളതോന്നലിൽ
നിവർത്തിയില്ലാതടിപ്പെട്ടു കഷ്ടപ്പാടും
നിസ്സംഗതയാലോർത്താത്മഹത്യയാൽ
നരകത്തിലന്ത്യമായാലെരിത്തീയിലും.
നിഷ്ഠൂരരാകാൻകൊതിക്കുന്നുലകമേ
നഷ്‌ടമല്ലോ ബാക്കിവച്ചു നിനക്കെന്നും
നിത്യമാർത്തരായസ്വസ്ഥച്ചിത്തരായി
നിസ്സഹായതയിലാണ്ടുപ്പോയിയപ്പാടെ .
നരകവുനാഗവുമിവിടല്ലോയന്ത്യത്തിൽ
നരകിച്ചുയുരുകിയുരുകുന്ന ഭാരമേറ്റി
നാൾക്കുനാൾലലഞ്ഞുദിക്കറിയാതെ
നാലാളെഴുതും വഴികളുംവ്യർത്ഥമായി.

